പ്രതീക്ഷിച്ച വിൽപ്പനയില്ല; ജിയോഫോൺ നെക്സ്റ്റിന് വൻ വിലക്കിഴിവുമായി റിലയൻസ്
text_fieldsഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 4ജി ഫോൺ എന്ന അവകാശവാദത്തോടെ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ജിയോ വിപണിയിലെത്തിച്ച സ്മാർട്ട്ഫോണായിരുന്നു ജിയോഫോൺ നെക്സ്റ്റ് (JioPhone Next 4G). ഫോൺ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് 4000 രൂപയ്ക്ക് താഴെ ആയിരിക്കും വിലയെന്ന് പലഭാഗത്തുനിന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതോടെ, പലരും ലോഞ്ചിനായി ആവേശത്തോടെ കാത്തിരുന്നു.
എന്നാൽ, ഫോൺ വിപണിയിലെത്തിയത് 7299 രൂപയ്ക്കായിരുന്നു. അതോടെ, അതുവരെയുണ്ടായിരുന്ന ആവേശം കെട്ടടങ്ങുകയും വിപണിയിൽ ഫോൺ കാര്യമായ ചലനം സൃഷ്ടിക്കാതെ പോവുകയും ചെയ്തു. എന്നാലിപ്പോൾ 4339 രൂപയ്ക്കാണ് നിലവിൽ ആമസോണിൽ ജിയോഫോൺ വിൽപ്പനക്കുള്ളത്. അതായത്, 2960 രൂപയുടെ കിഴിവ് ഇപ്പോൾ ഫോണിന് ലഭ്യമാണ്. നോകോസ്റ്റ് ഇ.എം.ഐ പ്ലാനിലൂടെ മാസത്തവണ നൽകി വാങ്ങുന്നവർക്ക് 204 രൂപ കൊടുത്ത് ഫോൺ സ്വന്തമാക്കാം. ഇത് കൂടാതെ, വിവിധ കാഷ്ബാക്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.
ആൻഡ്രോയിഡിന്റെ ഒപ്റ്റിമൈസ് ചെയ്ത പതിപ്പായ പ്രഗതി OS ഫീച്ചർ ചെയ്യുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണാണ് ജിയോഫോൺ നെക്‌സ്റ്റ്. 3500 എംഎഎച്ച് ആണ് ബാറ്ററി. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി പിന്നിൽ 13 എംപി ക്യാമറയും മുൻവശത്ത് 8 എംപി ക്യാമറയും ഉണ്ട്. ഈ ഫോണിലേക്ക് മറ്റൊരു കമ്പനിയുടെ സിം കാർഡ് ചേർക്കാൻ കഴിയില്ല. ജിയോഫോൺ നെക്സ്റ്റ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 215 പ്രോസസർ ആണ് നൽകുന്നത്. കൂടാതെ 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്.
ജിയോഫോൺ നെക്സ്റ്റ് സവിശേഷതകൾ വോയിസ് ഫസ്റ്റ് സവിശേഷത – ഉപകരണം പ്രവർത്തിപ്പിക്കാൻ ഗൂഗിൾ അസിസ്റ്റന്റ് ഉപയോക്താക്കളെ സഹായിക്കുന്നു സംവിധാനമാണിത് റീഡ് എലൗഡ് - 'ഉറക്കെ വായിക്കുക' എന്ന ഫംഗ്‌ഷണാലിറ്റിയിലൂടെ ജിയോഫോൺ ഉപയോക്താക്കൾക്ക് അവരുടെ സ്‌ക്രീനിലെ ഉള്ളടക്കം ഉറക്കെ വായിച്ചു നൽകും. ട്രാൻസ്ലേറ്റ് നൗ ഫംഗ്‌ഷണാലിറ്റി - ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന 10 ഇന്ത്യൻ ഭാഷകളിലേക്ക് സ്‌ക്രീനിലെ ഏത് ടെക്സ്റ്റുകളും വിവർത്തനം ചെയ്യാൻ അനുവദിക്കുന്ന സവിശേഷത. ഈസി ആൻഡ് സ്മാർട്ട് ക്യാമറ – വിവിധ ഫോട്ടോഗ്രാഫി മോഡുകളെ പിന്തുണയ്‌ക്കുന്ന മികച്ചതും ശക്തവുമായ ക്യാമറയാണ് ജിയോഫോൺ നെക്‌സ്‌റ്റിൽ സജ്ജീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.