വ്യാജ വെബ് സൈറ്റും നമ്പറുമുണ്ടാക്കി 50 കോടിയുടെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്; ഏഴുപേർ അറസ്റ്റിൽ
text_fieldsഹൈദരാബാദ്: 50 കോടിയുടെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നടത്തിയ സംഘത്തെ ഹൈദരാബാദ് പൊലീസ് പിടികൂടി. ഡൽഹി സ്വദേശികളായ നവീൻ ഭട്ട്, മോഹിത്, മോനു, ഹൈദരാബാദുകാരായ നാഗരാജു, ശ്രാവൺ കുമാർ, പവൻ, ശ്രീനിവാസ റാവു എന്നിവരാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
പേയ്മെന്റ് ഗേറ്റ്വേകളിൽ കൃത്രിമം നടത്തിയാണ് ഇവർ പണം തട്ടിയത്. യു.കെ, സിംഗപ്പൂർ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് തട്ടിപ്പിനിരയായത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വിശദമായ പരിശോധനയിൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ വെബ്സൈറ്റുകളും ടോൾ ഫ്രീ നമ്പറും ഉണ്ടാക്കിയാണ് തട്ടിപ്പ്. ഇതിനായി ഡൽഹി, ഗാസിയാബാദ്, മൊഹാലി എന്നിവിടങ്ങളിൽ കാൾ സെന്ററുകളും സ്ഥാപിച്ചു.
വെബ്സൈറ്റുകളിലൂടെ ഇ-കോമേഴ്സ് സേവനങ്ങൾ നൽകുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഓൺലൈൻ പരസ്യങ്ങളിലൂടെയും എസ്.എം.എസുകളിലൂടെയുമാണ് ഇവർ ബന്ധപ്പെട്ടത്. ചിലരോട് ഇ-കോമേഴ്സ് കമ്പനികൾക്ക് സാങ്കേതിക സഹായം നൽകുന്നവരാണെന്നുപറഞ്ഞ് ഫോണിലും ബന്ധപ്പെട്ടു. ഇവരിൽനിന്ന് തന്ത്രപൂർവം വിവരം ശേഖരിച്ച് വ്യാജ ക്രെഡിറ്റ് കാർഡ് നിർമിച്ചാണ് തട്ടിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.