ഓൺലൈൻ തട്ടിപ്പിനിരയായി ഐ.സി.സിയും; വ്യാജ ഇ-മെയിൽ ഉപയോഗിച്ച് തട്ടിയത് ഭീമൻ തുക
text_fieldsഒടുവിൽ ഐ.സി.സിയും സൈബർ കുറ്റവാളികൾക്ക് ഇരയായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓൺലൈൻ തട്ടിപ്പിനെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് നഷ്ടമായത് 2.5 മില്യൺ ഡോളർ. ഏകദേശം 20 കോടിയോളം രൂപ. കഴിഞ്ഞ വർഷമായിരുന്നു സംഭവം നടന്നത്. തട്ടിപ്പിന്റെ ഉറവിടം യു.എസ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ച് യുഎസിൽ നിന്നുള്ള ഐ.സി.സിയുടെ കൺസൾട്ടന്റ് എന്ന നിലയിലാണ് തട്ടിപ്പുകാർ പ്രവർത്തിച്ചത്. പേയ്‌മെന്റിനായി അവർ ഐ.സി.സിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി (സി.എഫ്.ഒ) ബന്ധപ്പെടുകയായിരുന്നു. ഇമെയിൽ ഐ.ഡിയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശ്രദ്ധിക്കാതെ അവർ പണമടക്കുകയും ചെയ്തു. പണം ട്രാൻസ്ഫറായി കഴിഞ്ഞതിന് ശേഷമാണ് തട്ടിപ്പിനരയായ വിവരം മനസിലാക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഇതാദ്യമായല്ല, ഐ.സി.സി ഇത്തരം ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നത്. നാലോ അതിലധികമോ തവണ, ക്രിക്കറ്റ് ഭരണ സമിതിയെ സൈബർ കുറ്റവാളികൾ കബളിപ്പിച്ചിട്ടുണ്ട്. എന്തായാലും യു.എസിൽ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.