Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
koo and twitter
cancel
Homechevron_rightTECHchevron_rightTech Newschevron_rightട്വിറ്റർ...

ട്വിറ്റർ നിരോധിച്ചാലെന്താ, നൈജീരിയയോട്​ ഇന്ത്യൻ ആപ്പ്​ ഉപയോഗിക്കാൻ നിർദേശം

text_fields
bookmark_border

നൈജീരിയ ട്വിറ്റർ താൽക്കാലികമായി നിരോധിച്ചതോടെ, ഇന്ത്യൻ നിർമിത ആപ്പായ 'കൂ' ആഫ്രിക്കൻ രാജ്യത്തേക്ക്​ ശ്രദ്ധകേന്ദ്രീകരിക്കുന്നു. 'കൂ നൈജീരിയയിൽ ലഭ്യമാണ്. അവിടത്തെ പ്രാദേശിക ഭാഷകളും ഇതിൽ കൊണ്ടുവരാൻ ഞങ്ങൾ ആലോചിക്കുന്നുണ്ട്​​' -കമ്പനിയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ അപ്രമ്യ രാധാകൃഷ്ണൻ ട്വിറ്ററിൽ കുറിച്ചു. ട്വിറ്റർ നിരോധന വാർത്ത പുറത്തുവന്നതിന്​ പിന്നാലെയാണ്​ രാധാകൃഷ്​ണൻെറ ട്വീറ്റ്​.

രാജ്യത്തിന്‍റെ കോർപറേറ്റ്​ അസ്​തിത്വം തകർക്കുന്ന പ്രവർത്തനങ്ങളെ പിന്തുണക്കുന്നുവെന്ന്​ കാണിച്ചാണ്​ വെള്ളിയാഴ്ച ട്വിറ്ററിനെ നൈജീരിയ വിലക്കിയത്​. അനിശ്ചിത കാലത്തേക്കാണ്​ നിരോധനം. പ്രസിഡന്‍റ്​ മുഹമ്മദ്​ ബുഹാരി കഴിഞ്ഞ ദിവസം തന്‍റെ ഔദ്യോഗിക അക്കൗണ്ടിൽ നൽകിയ ട്വീറ്റ്​ നിയമങ്ങൾ പാലിച്ചില്ലെന്ന്​ പറഞ്ഞ് ട്വിറ്റർ ഡിലീറ്റ്​ ചെയ്യുകയായിരുന്നു. ​

നൈജീരിയക്കാരെ 'കൂ'വിലേക്ക്​ സ്വാഗതം ചെയ്​തുള്ള രാധാകൃഷ്​ണൻെറ ട്വീറ്റിന്​ മികച്ച പ്രതികരണമാണ്​ വന്നിട്ടുള്ളത്​. വിദേശ സോഷ്യൽമീഡിയ പ്ലാറ്റ്​ഫോമുകളെ നിലക്കുനിർത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതിനാൽ ഇന്ത്യയിലും 'കൂ'വിൻെറ പ്രചാരം വർധിപ്പിച്ചിട്ടുണ്ട്​. അമേരിക്കൻ മൈക്രോബ്ലോഗിങ് കമ്പനിയായ ട്വിറ്ററുമായി സർക്കാർ ഏറ്റുമുട്ടൽ തുടരുകയാണ്. ഇത്​ ഒരർഥത്തിൽ കൂ ആപ്പിനെയാണ്​ സഹായിക്കുന്നത്​. കഴിഞ്ഞദിവസങ്ങളിൽ ലക്ഷക്കണക്കിന്​ ഉപയോക്താക്കളെയാണ് കൂവിന് ലഭിച്ചത്.


ഇംഗ്ലീഷിലും മറ്റു ഏഴ് ഇന്ത്യൻ ഭാഷകളിലും കൂവിൽ പോസ്റ്റ് ചെയ്യാൻ സാധിക്കും. വ്യവസായ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം കൂവിലേക്ക് മാറിയിട്ടുണ്ട്​. അനുയായികളോട് ഇത് പിന്തുടരണമെന്നും മന്ത്രിമാർ അഭ്യർഥിച്ചു.

ബംഗളൂരു ആസ്ഥാനമായുള്ള ബോംബിനാട്ടെ ടെക്നോളജീസ് സ്റ്റാർട്ടപ്പാണ്​ ഈ ആപ്പ്​ വികസിപ്പിക്കുന്നത്​. ട്വിറ്ററിൻെറ നീല-വെള്ള പക്ഷിയോട് സാമ്യമുള്ള മഞ്ഞ കോഴിയുടെ ലോഗോയുള്ള കൂ, ഒരു വർഷം മുമ്പാണ് സ്ഥാപിതമായത്.

അഹമ്മദാബാദ്​ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറിലെ പൂർവ വിദ്യാർത്ഥി രാധാകൃഷ്ണനും മയങ്ക് ബിദാവത്കയുമാണ്​ ഇതിൻെറ ഉപജ്​ഞാതാക്കൾ. ആപ്പ്​ ഇതുവരെ 34 മില്യൺ ഡോളറിലധികം ധനസഹായം സ്വരൂപിച്ചുവെന്ന് ഫോബ്‌സ് ഇന്ത്യ കണക്കുകൾ സൂചിപ്പിക്കുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kootwitter
News Summary - If Twitter is banned, Nigeria will be asked to use the Indian app
Next Story