അതിനാണെങ്കിൽ 'ആൻഡ്രോയ്ഡ് ഫോൺ' വാങ്ങിച്ചോളൂ - ആപ്പിൾ സി.ഇ.ഒ
text_fieldsആൻഡ്രോയ്ഡിനെ വീണ്ടും കടന്നാക്രമിച്ച് ആപ്പിൾ സി.ഇ.ഒ ടിം കുക്ക്. ആപ്പുകൾ സൈഡ്ലോഡ് ചെയ്യാൻ അനുവദിക്കുന്ന ആൻഡ്രോയ്ഡ് രീതിയെയാണ് കുക്ക് ന്യൂയോർക് ടൈംസിന്‍റെ ഡീൽബുക് സമ്മിറ്റിൽ വെച്ച് വിമർശിച്ചത്. 'നിങ്ങൾക്ക് ആപ്പുകൾ സൈഡ്ലോഡ് ചെയ്യണമെങ്കിൽ ആൻഡ്രോയ്ഡ് ഫോണുകൾ വാങ്ങിക്കോളൂ..' എന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്നല്ലാതെ, തേർഡ് പാർട്ടി ആപ്പുകൾ പുറത്തുനിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതിനെയാണ് സൈഡ്ലോഡിങ് എന്ന് പറയുന്നത്.
'ഒരു കാർ നിർമാതാവ് ഉപഭോക്താവിനോട് കാറിൽ എയർബാഗും സീറ്റ് ബെൽറ്റുകളും ഇടരുതെന്ന്' പറയുന്നതിനോടാണ് ടിം കുക്ക് സൈഡ്ലോഡിങ്ങിനെ താരതമ്യപ്പെടുത്തിയത്. ഏറെ അപകട സാധ്യതയുള്ളതാണ് അതെന്നും അദ്ദേഹം ഓർമപ്പെടുത്തി. ആപ് സ്റ്റോറിന് പുറത്തുനിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് ഏറെ സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും യൂസർമാരുടെ ഡാറ്റ നഷ്ടപ്പെടുന്നതടക്കമുള്ള അപകടം ക്ഷണിച്ചുവരുത്തുമെന്നുമാണ് ആപ്പിൾ കാലങ്ങളായി മുന്നറിയിപ്പ് നൽകുന്നത്.
എന്നാൽ, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ ഇപ്പോഴും പ്ലേസ്റ്റോറിന് പുറമേ, നിരവധി തേർഡ് പാർട്ടി ആപ്ലിക്കേഷൻ സ്റ്റോറുകൾ ലഭ്യമാണ്. അവയിൽ നിന്ന് ആളുകൾ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.