5ജിയിൽ വിപ്ലവത്തിന് ഇന്ത്യ; വരും വർഷങ്ങളിലുണ്ടാവുക വൻ മാറ്റങ്ങൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് 5ജി സേവനം അവതരിപ്പിക്കാനിരിക്കെ പുതിയ നെറ്റ്‍വർക്ക് നിലവിൽ വരുന്നതോടെ ഇന്റർനെറ്റ് കണക്ടിവിറ്റിയിൽ ഉൾപ്പടെ വൻ വിപ്ലവമുണ്ടാവുമെന്ന് റിപ്പോർട്ട്. 2027ഓടെ രാജ്യത്തെ മൊബൈൽ ഉപയോക്താക്കളിൽ 40 ശതമാനവും 5ജി ആയിരിക്കും ഉപയോഗിക്കുക. ആഗോളതലത്തിൽ ഇത് 50 ശതമാനമായിരിക്കുമെന്ന് എറിക്സൺ മൊബിലിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിലവിൽ 4ജിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉപയോഗിക്കുന്നത്. മൊബൈൽ ഉപയോക്താക്കളിൽ 68 ശതമാനവും 4ജിക്ക് കീഴിലാണ്. 2027ൽ 4ജി ഉപയോഗിക്കുന്നവരുടെ എണ്ണം 55 ശതമാനമായി കുറയും.നിലവിൽ ആഗോളതലത്തിൽ പ്രതിമാസ ഡാറ്റ ഉപയോഗത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
2021ൽ ഇന്ത്യയിലെ മൊബൈൽ ഉപയോക്താവിന്റെ പ്രതിമാസ ശരാശരി ഡാറ്റ ഉപയോഗം 20 ജി.ബിയാണ്. 2027ൽ ഇത് 50 ജി.ബിയായി വർധിക്കുമെന്നാണ് കണക്കുകൾ. 2022ന്റെ പകുതിയോടെ 5ജി നെറ്റ്‍വർക്ക് ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനികൾ ഒരുങ്ങുന്നത്. ഇതിനുള്ള ലേലനടപടികൾക്ക് കേന്ദ്ര ടെലികോം മന്ത്രാലയം തുടക്കം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.