ആൻഡ്രോയിഡിനും ഐ.ഒ.എസിനും ബദലായി ഒരു ഇന്ത്യൻ ഓപ്പറേറ്റിങ് സിസ്റ്റം -പദ്ധതിയുമായി സർക്കാർ
text_fieldsഗൂഗിൾ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിനും ആപ്പിളിെൻറ ഐ.ഒ.എസിനും ബദലായി ഒരു തദ്ദേശീയ ഓപ്പറേറ്റിങ് സിസ്റ്റം സൃഷ്ടിക്കാൻ ഇന്ത്യ. ഇത് സുഗമമാക്കുന്ന നയം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ച പറഞ്ഞു.
''നിലവില്‍, മൊബൈല്‍ ഫോണുകളില്‍ രണ്ട് താരം ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നത് - ഗൂഗിളിെൻറ ആന്‍ഡ്രോയിഡും ആപ്പിളിെൻറ ഐ.ഒ.എസും. ഇവയാണ് ഹാര്‍ഡ്വെയര്‍ ഇക്കോ സിസ്റ്റത്തെയും മുന്നോട്ട് നയിക്കുന്നത്. മൂന്നാമത്തേത് എന്ന നിലയിലല്ല, ഒരു പുതിയ ഹാന്‍ഡ്സെറ്റ് ഓപ്പറേറ്റിങ് സിസ്റ്റം സൃഷ്ടിക്കാന്‍ കേന്ദ്ര സർക്കാരിന് ഏറെ താല്‍പ്പര്യമുണ്ട്. ഞങ്ങള്‍ ആളുകളുമായി അതുമായി ബന്ധപ്പെട്ടുള്ള ചർച്ചയിലാണ്. അതിന് വേണ്ടിയുള്ള പുതിയ പോളിസിക്കായി നാം ശ്രമിക്കുകയാണ്''. - മന്ത്രി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തദ്ദേശീയ ഓപ്പറേറ്റിങ് സിസ്റ്റം (ഒ.എസ്) വികസിപ്പിക്കുന്നതിന് സ്റ്റാര്‍ട്ട്അപ്പ്, അക്കാദമിക് ഇക്കോസിസ്റ്റം എന്നിവയ്ക്കുള്ളിലെ കഴിവുകള്‍ സര്‍ക്കാര്‍ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. 'യഥാർത്ഥ പ്രതിഭകളെ ലഭിക്കുകയാണെങ്കിൽ ആ മേഖല വികസിപ്പിക്കാൻ സർക്കാരിന് ഏറെ താൽപര്യമുണ്ട്. കാരണം അതിലൂടെ iOS, Android എന്നിവയ്‌ക്ക് ഒരു ബദൽ സൃഷ്ടിക്കാനും ഒരു ഇന്ത്യൻ ബ്രാൻഡിന് വളരാനും സാധിക്കും'. -മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.