ഗൂഗ്ൾ പ്ലേ സ്റ്റോറിനും ആപ്പിൾ ആപ് സ്റ്റോറിനും ബദലായി മോദി സർക്കാറിെൻറ സ്വന്തം സ്റ്റോർ
text_fieldsഗൂഗ്ൾ പ്ലേ സ്റ്റോറിനും ആപ്പിൾ ആപ് സ്റ്റോറിനും ബദലായി നരേന്ദ്ര മോദി സർക്കാറിെൻറ സ്വന്തം സ്റ്റോർ വരുന്നു. സർക്കാറിെൻറ മൊബൈൽ സേവ ആപ് പരിഷ്കരിച്ചാവും സ്റ്റോർ വരികയെന്നാണ് റിപ്പോർട്ടുകൾ. ആത്മനിർഭർ ഭാരതിെൻറ ഭാഗമായാണ് സ്റ്റോർ.
ഇന്ത്യൻ മൊബൈൽ വിപണിയിൽ 97 ശതമാനവും ആൻഡ്രോയിഡിെൻറ കൈയിലാണ്. സ്റ്റാർട്ട് അപ് സ്ഥാപനങ്ങളുടെ ആപുകൾക്ക് ആൻഡ്രോയിഡ് ഇളവുകളൊന്നും നൽകുന്നില്ല. ഗൂഗ്ൾ, ആപ്പിൾ സ്റ്റോറുകളിൽ ആപുകൾ നൽകണമെങ്കിൽ 30 ശതമാനം ഫീസ് നൽകണം. ഇതിന് ബദലായാണ് സർക്കാറിെൻറ ആപ് സ്റ്റോർ.
സർക്കാറിെൻറ ആപുകൾ ആൻഡ്രോയിഡ് ഫോണുകളിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഔദ്യോഗികമായി ഇത്തരം വാർത്തകൾക്ക് സ്ഥിരീകരണമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.