Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഫോൺ കോൾ...

ഫോൺ കോൾ തട്ടിപ്പുകാരെ ഓടിച്ചിട്ട് പിടിക്കും; 'ഡിജിറ്റൽ ഇൻറലിജൻസ്​ യൂണിറ്റി'നെ നിയമിച്ച്​ സർക്കാർ

text_fields
bookmark_border
ഫോൺ കോൾ തട്ടിപ്പുകാരെ ഓടിച്ചിട്ട് പിടിക്കും; ഡിജിറ്റൽ ഇൻറലിജൻസ്​ യൂണിറ്റിനെ നിയമിച്ച്​ സർക്കാർ
cancel

നിങ്ങളുടെ ​ക്രെഡിറ്റ്​ / ഡെബിറ്റ്​ കാർഡ്​ ബ്ലോക്കായിരിക്കുകയാണെന്നും കാർഡ്​ നമ്പർ തന്നാൽ ബ്ലോക്ക്​ മാറ്റിത്തരാമെന്നും പറഞ്ഞ്​ ഫോൺകോൾ വന്നിട്ടുണ്ടോ...? അല്ലെങ്കിൽ ഇൻഷുറൻസ്​ നൽകാമെന്ന വ്യാജേന ബാങ്കിങ്​ വിവരങ്ങൾ ചോദിച്ചുകൊണ്ട്​ ആരെങ്കിലും വിളിച്ചിട്ടുണ്ടോ... ഒന്നല്ലെങ്കിൽ മറ്റ്​ പല കാരണങ്ങൾ പറഞ്ഞ്​ ഡെബിറ്റ്​ കാർഡ്​ നമ്പറും ഒടിപിയും ചോദിച്ചുകൊണ്ട്​​ ഫോൺ കോൾ വന്നവരായിരിക്കും കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും.

മറുവശത്തിരിക്കുന്നത്​ ഉഡായിപ്പ്​ പാർട്ടിയാണെന്ന്​ അറിയാതെ മുറി ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ച്​ രഹസ്യമായി സൂക്ഷിക്കേണ്ട ബാങ്കിങ്​ വിവരങ്ങളെല്ലാം കഷ്​ടപ്പെട്ട്​ പറഞ്ഞുകൊടുത്ത്​ ലക്ഷങ്ങൾ നഷ്​ടമായ ആളുകൾ ഇന്ന്​ കേരളത്തിൽ ചില്ലറയല്ല. പലരും നാണക്കേട്​ ഭയന്ന് പറ്റിയ അമളി​ പുറത്തുപറയാൻ പോലും മടിക്കുന്ന സാഹചര്യമാണ്​.

ഇന്ത്യയിൽ ഇന്ന്​ ഏറ്റവും കുപ്രസിദ്ധിയാർജിച്ച സ്​കാമായി മാറിയിരിക്കുകയാണ്​ ഫ്രോഡ്​ കോളുകൾ. എന്നാൽ, അത്തരക്കാരെ ഒതുക്കാനായി സർക്കാർ ഇപ്പോൾ പ്രത്യേക ഡിജിറ്റൽ ഇൻറലിജൻസ്​ യൂണിറ്റിനെ​ (ഡി.ഐ.യു) നിയമിച്ചിരിക്കുകയാണ്​. ഫോൺ കോളുകളിലൂടെ തട്ടിപ്പ്​ നടത്തുന്നവരെ പിടികൂടുന്നതിനായാണ്​ ഡി.ഐ.യു പ്രവർത്തിക്കുക. പിടികൂടിയാൽ ഭാവിയിൽ ഒരുതരത്തിലുമുള്ള ഒാൺലൈൻ ഇടപാടുകളും നടത്താൻ കഴിയാതിരിക്കാനായി അവരുടെ സിം ബ്ലോക്ക്​ ചെയ്യും.

അത്തരം കേസുകളിൽ അന്വേഷണം നടത്താനായി ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്​മെൻറ്​, ടെൽകോസ്​, വിവിധ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകൾ​- തുടങ്ങിയ ഗവൺമെൻറ്​ സ്ഥാപനങ്ങളുമായും ഡി.ഐ.യു ചേർന്ന്​ പ്രവർത്തിക്കും. ഫ്രോഡ്​ കോളുകൾ നിർത്തിക്കുന്നത്​ കൂടാതെ, ഉപയോക്​താക്കളെ നിരന്തരം കോൾ ചെയ്​ത്​ ശല്യപ്പെടുത്തുന്ന ടെലിമാർക്കറ്റ്​ കമ്പനികളെയും ഡി.ഐ.യു ലക്ഷ്യമി​േട്ടക്കും. ഡി.ഐ.യുവിനായി പുതിയ വെബ്​ പ്ലാറ്റ്​ഫോമും ആപ്പും ലോഞ്ച്​ ചെയ്യാനും സർക്കാർ പദ്ധതിയിടുന്നുണ്ട്​.

ആപ്പിലൂടെ ഡുനോട്ട്​ ഡിസ്റ്റർബ്​ സേവനങ്ങൾ, ഫ്രോഡ്​ കോളുകൾ, മെസ്സേജുകൾ എന്നിവ യൂസർമാർക്ക്​ റിപ്പോർട്ട്​ ചെയ്യാൻ സാധിക്കും. ഡിജിറ്റലായി നേരിട്ട എന്തെങ്കിലും പ്രശ്​നം മൂലം പണം നഷ്​ടമായിട്ടുണ്ടെങ്കിൽ അതും ആപ്പിലൂടെ ഡി.ഐ.യുവിനെ അറിയിക്കാം. എല്ലാത്തിനുമായി 25 കോടിയോളം രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Digital Intelligence UnitFraud Calls
News Summary - India Sets up a Special Digital Intelligence Unit to Tackle Fraud Calls
Next Story