300 കോടി ഡോളർ ചെലവിട്ട് അമേരിക്കൻ ഡ്രോൺ വാങ്ങാൻ അനുമതി
text_fieldsന്യൂഡൽഹി: 300 കോടി ഡോളർ ചെലവിട്ട് അമേരിക്കയിൽ നിന്ന് സായുധ ഡ്രോണുകൾ വാങ്ങാനുള്ള പദ്ധതിക്ക് പ്രതിരോധമന്ത്രി രാജ്നാഥ്സിങ് അധ്യക്ഷനായ സൈനിക ആർജന സമിതി (ഡി.എ.സി)യുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച നടത്തുന്ന യു.എസ് സന്ദർശനത്തിനൊപ്പം ഈ കരാറിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി.
കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി കൂടി അംഗീകരിക്കുന്നതോടെയാണ് ഡ്രോൺ വാങ്ങൽ ഇടപാടിന് അന്തിമ അനുമതിയാകുന്നത്. ഇനി അതൊരു ഔപചാരിക നടപടി മാത്രമാണ്. നാവിക സേനക്കു വേണ്ടി 30ഓളം എം.ക്യു-9എ ഡ്രോണുകളാണ് വാങ്ങുന്നത്. 27 മണിക്കൂർ തുടർച്ചയായി പറക്കാൻ കഴിയുന്ന ആളില്ലാ ഡ്രോണിന് 50,000 അടി വരെ ഉയരത്തിലേക്ക് പൊങ്ങാൻ സാധിക്കും. ഇതിന്റെ അറ്റകുറ്റപ്പണിയും കരാറിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.