മാധ്യമപ്രവർത്തകരുടെ ട്വീറ്റുകൾ ഒഴിവാക്കുന്നതിൽ ഇന്ത്യ ഒന്നാമത്
text_fieldsന്യൂഡൽഹി: മാധ്യമപ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും ട്വീറ്റുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്. 2021 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ട്വിറ്ററിന്‍റെ വെളിപ്പെടുത്തൽ.
ട്വിറ്റർ അക്കൗണ്ട് വിവരങ്ങൾ തേടുന്നതിൽ യു.എസിന് തൊട്ടുപിന്നിലാണ് ഇന്ത്യ. ഇത് ആഗോളതലത്തിലെ വിവര അഭ്യർഥനയുടെ 19 ശതമാനം വരുമെന്നും ട്വിറ്റർ റിപ്പോർട്ട് പറയുന്നു. ഏറ്റവും കൂടുതൽ ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട ആദ്യത്തെ അഞ്ചു രാജ്യങ്ങളിൽ ഇന്ത്യയുണ്ട്.
2021 ജൂലൈ-ഡിസംബർ കാലയളഴിൽ 114 തവണയാണ് ഇത്തരത്തിൽ കേന്ദ്ര സർക്കാർ വിവിധ ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിന് നിർദേശം നൽകിയത്. തൊട്ടുപിന്നിൽ തുർക്കി (78), റഷ്യ (55), പാകിസ്താൻ (48) എന്നീ രാജ്യങ്ങളാണ്. ആ വർഷം ജനുവരി-ജൂൺ കാലയളവിലും പട്ടികയിൽ ഇന്ത്യ തന്നെയായിരുന്നു ഒന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.