'ചോരില്ല ഒറ്റ സന്ദേശവും'; സൈനികർക്ക് മാത്രമായുള്ള മെസ്സേജിങ് ആപ്പുമായി ഇന്ത്യൻ ആർമി
text_fieldsസൈനികർ തമ്മിലുള്ള ആശയവിനിമയങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ പുതിയ മെസ്സേജിങ് ആപ്പുമായി ഇന്ത്യൻ സൈന്യം. ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി വാട്സ്ആപ്പ് പോലുള്ള ആപ്പാണ് നിർമ്മിച്ചിരിക്കുന്നത്. സായ് (SAI) എന്നാണ് ആപ്പിെൻറ പേര്. 'ഷോർട്ട് ഫോർ സെക്യുവർ ആപ്ലിക്കേഷൻ ഫോർ ഇൻറർനെറ്റ്' എന്നതിെൻറ ചുരുക്കപ്പേരാണ് SAI. തീർത്തും രഹസ്യ സ്വഭാവമുള്ള കാര്യങ്ങളടക്കം സൈനികർക്ക് പരസ്പരം പങ്കുവെക്കാൻ സാധിക്കുന്ന വിധത്തിലാണ് ആപ്പിെൻറ നിർമാണം.
സെൻസിറ്റീവായതും സ്വകാര്യമായതുമായ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ ചോർത്തുന്നത് തടയാൻ സായ് സൈനികരെ സഹായിക്കും. വാട്സ്ആപ്പ്, ടെലഗ്രാം പോലുള്ള ജനപ്രിയ മെസ്സേജിങ് ആപ്പുകളിൽ ഉപയോഗിക്കുന്ന 'എൻഡ് ടു എൻഡ് എൻക്രിപ്ഷൻ മെസ്സേജിങ് പ്രോേട്ടാകോൾ' സായ് എന്ന ആപ്പിലും പാലിക്കപ്പെടും. ഇതിനർത്ഥം അയച്ചയാൾക്കും സ്വീകർത്താവിനും ഒഴികെ മറ്റാർക്കും സന്ദേശങ്ങൾ വായിക്കാൻ കഴിയില്ല.
വോയ്സ് കോൾ, വിഡിയോ കോൾ എന്നിവക്കും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ പിന്തുണയുണ്ടായിരിക്കുമെന്നും അധികൃതർ വാഗ്ദാനം ചെയ്യുന്നു. ആപ്പിെൻറ ഡാറ്റ പുറം രാജ്യങ്ങളിലുള്ള ആമസോണിെൻറയോ, ഫേസ്ബുക്കിെൻറയോ സെർവറുകളിൽ സ്റ്റോർ ചെയ്തുവെക്കുന്നതിന് പകരം രാജ്യത്ത് തന്നെയുള്ള ലോക്കൽ ഇൻ-ഹൗസ് സെർവറുകളിലായിരിക്കും സൂക്ഷിക്കുക. ഇത് കൂടുതൽ സുരക്ഷ നൽകും.
സായ് എന്ന പേരിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കേണൽ സായ് ശങ്കർ നിർമിച്ച ആപ്പിന് അദ്ദേഹത്തിെൻറ പേര് നൽകുകയായിരുന്നു. ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി ആപ്പ് നിർമിച്ചതിന് അദ്ദേഹത്തെ കേന്ദ്ര പ്രതിരോധ മന്ത്രി അഭിനന്ദിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.