ഇന്ത്യൻ സംഗീതജ്ഞൻ നിർമിച്ച മ്യൂസിക് ആപ്പ് 'നാദ്സാധന'ക്ക് ആപ്പിൾ ഡിസൈൻ അവാർഡ്
text_fieldsഅമേരിക്കൻ ടെക് ഭീമൻ ആപ്പിൾ അവരുടെ ആപ്പ് സ്റ്റോറിലുള്ള ആപ്പുകൾക്ക് എല്ലാ വർഷവും അവാർഡുകൾ നൽകാറുണ്ട്. 'ആപ്പിൾ ഡിസൈൻ അവാർഡ്സ്' എന്ന പേരിലുള്ള പുരസ്കാരം ഇത്തവണ 12 ഡെവലപ്പർമാരാണ് സ്വന്തമാക്കിയത്. അതിൽ ഒരു ഇന്ത്യക്കാരനുമുണ്ടെന്നതാണ് ശ്രദ്ധേയം.
ആപ്പുകളുടെ പുതുമ, വിഷ്വൽ ആൻഡ് ഗ്രാഫിക്സ്, യൂസർമാരുമായുള്ള ആശയവിനിമയം, യൂസർമാർക്ക് നൽകുന്ന ആനന്ദവും വിനോദവും, സാമൂഹിക സ്വാധീനം, ഇൻക്ലൂസിവിറ്റി, എന്നീ ആറ് പുതിയ അവാർഡ് വിഭാഗങ്ങളും ഈ വർഷം ആപ്പിൾ ഡിസൈൻ അവാർഡ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുനെക്കാരനായ സംഗീതജ്ഞനും ആപ്പ് ഡെവലപ്പറുമായ സന്ദീപ് രണദെയുടെ മ്യൂസിക് ആപ്പായ 'നാദ്സാധന'ക്കാണ് ഡിസൈൻ അവാർഡ് ലഭിച്ചത്. ഇന്നൊവേഷൻ (പുതുമ) വിഭാഗത്തിലാണ് നാദ്സാധനക്ക് ആപ്പിളിെൻറ അവാർഡ് ലഭിച്ചത്. റയറ്റ് ഗെയിംസിെൻറ പ്രശസ്ത ഗെയിമായ ലീഗ് ഒാഫ് ലെജൻഡ്സ്: വൈൽഡ് റിഫ്റ്റിനും സമാന വിഭാഗത്തിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഒരു ആൾ-ഇൻ-വൺ, സ്റ്റുഡിയോ ക്വാളിറ്റി സംഗീത ആപ്പാണ് നാദ്സാധന. എല്ലാ തരത്തിലുമുള്ള സംഗീതജ്ഞർക്കും ഏത് തലത്തിൽ വൈദഗ്ധ്യമുള്ളവർക്കും സംഗീതം പെർഫോം ചെയ്യാനും പ്രസിദ്ധീകരിക്കാനും ആപ്പ് സഹായിക്കുന്നു. ഇന്ത്യൻ ക്ലാസിക്കൽ സംഗീതാലാപന പരിശീലനത്തിനായി ഉപയോഗിക്കാവുന്ന ഒന്നായാണ് നാദ്സാധന എന്ന ആപ്പ് സന്ദീപ് ആരംഭിക്കുന്നത്, എന്നാൽ ഇപ്പോൾ ഏഴ് വ്യത്യസ്ത സംഗീത ഴോണറുകളെ പിന്തുണയ്‌ക്കുന്ന ഒന്നായി ഇതിനെ വിപുലീകരിച്ചിട്ടുണ്ട്.
ഒരാൾ പാട്ട് പാടുേമ്പാൾ അത് ശ്രവിച്ചുകൊണ്ട് നാദ്സാധന പാട്ടിെൻറ വരികളുടെ കൃത്യതയെക്കുറിച്ച് ഗായകന് തൽക്ഷണ ഫീഡ്‌ബാക്ക് നൽകും. ഒപ്പം അതിന് മാച്ച് ചെയ്യുന്ന ഒരു ബാക്കിങ് ട്രാക്കും ആപ്പ് സൃഷ്ടിക്കും, അതും തത്സമയം. എല്ലാം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ), കോർ എംഎൽ എന്നിവയുടെ സഹായത്തോടെ. ആപ്പ് സ്റ്റോറിൽ 4.7 റേറ്റിങ്ങുള്ള നാദ്സാധന ആപ്പിന് യൂസർമാരിൽ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് NaadSadhana - Practice • Perform • Publish -Sandeep Ranade
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.