മാസത്തിൽ 10 ദിവസം ജീവനക്കാർ ഓഫിസിൽ നേരിട്ടെത്തണമെന്ന് ഇൻഫോസിസ്
text_fieldsമുംബൈ: മാസത്തിൽ 10 ദിവസം ഓഫിസിൽ നേരിട്ട് വന്ന് ജോലി ചെയ്യണമെന്ന് ഒരു വിഭാഗം ജീവനക്കാർക്ക് നിർദേശവുമായി പ്രമുഖ ടെക് കമ്പനിയായ ഇൻഫോസിസ്. റിമോട്ട് വർക്ക് പോളിസിയിൽ ആഗോള കമ്പനികൾ മാറ്റം വരുത്തുന്ന സാഹചര്യത്തിലാണ് ഇൻഫോസിസിന്റെ തീരുമാനം. കോവിഡ് മഹാമാരിക്കാലത്താണ് വർക് ഫ്രം ഹോം സംവിധാനം വ്യാപകമാക്കിയത്. കോവിഡ് കഴിഞ്ഞിട്ടും ഐ.ടി കമ്പനികൾ വർക് ഫ്രം ഹോം സംവിധാനം മാറ്റിയില്ല. പുതുതായി വീടെടുക്കുന്നവർ പോലും വർക് ഫ്രം ഹോം മുന്നിൽകണ്ടാണ് വീടുകൾ പണിതത് തന്നെ. വീടുകളിൽ ജോലി ചെയ്യുമ്പോൾ തൊഴിൽ ക്ഷമത കൂടുമെന്നും എത്ര മണിക്കൂർ വേണമെങ്കിലും പണിയെടുപ്പിക്കാം എന്നതുമാണ് ഐ.ടി കമ്പനികളെ വർക് ഫ്രം ഹോം തുടരാൻ പ്രേരിപ്പിച്ചത്.
നവംബർ 20 മുതൽ ഒരു വിഭാഗം തൊഴിലാളികൾ ഓഫിസുകളിൽ എത്തണമെന്നാണ് ഇൻഫോസിസിന്റെ നിർദേശം. യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ എങ്കിലും ജോലി ചെയ്യണമെന്ന ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് കമ്പനിയുടെ പുതിയ തീരുമാനം.
ആഴ്ചയിൽ അഞ്ചു ദിവസം ഓഫിസിലെത്തണമെന്ന് ടാറ്റ കൺസൽട്ടൻസി സർവീസ് ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. ആഴ്ചയിൽ കുറച്ചു ദിവസം ഓഫിസുകളൽ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് ആമസോണും ഗൂഗ്ളും ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.