'ഇത് താജ്മഹലല്ല'; നോയിഡയിൽ മൈക്രോസോഫ്റ്റ് നിർമിച്ച അത്യാഡംബര ഓഫീസ് കാണേണ്ടത് തന്നെ...!
text_fieldsന്യൂഡൽഹി: ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങൾക്ക് പിന്നാലെ നോയിഡയിലും മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ ഇന്ത്യ ഡെവലപ്മെൻറ് സെൻറർ (ഐഡിസി) തുറക്കാൻ പോവുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് പിന്നാലെ വീണ്ടും ഒാഫീസിലേക്ക് വരാൻ പോകുന്ന ചില മൈക്രോസോഫ്റ്റ് എഞ്ചിനീയർമാരെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന വർക് സ്പേസായിരിക്കും. കമ്പനി നിർമിച്ചിരിക്കുന്ന പുതിയ ഐഡിസി ഫെസിലിറ്റി കേവലമൊരു ഒാഫീസല്ല. മറിച്ച് അത്യാഡംബരമായ കൊട്ടാരം തന്നെയാണ്.
നോയിഡയിലെ വികസന കേന്ദ്രത്തിെൻറ അകത്തളങ്ങൾ ഇന്ത്യയിൽ നിന്നുള്ള ലോകമഹാദ്ഭുതമായ താജ്മഹലിനെ അനുസ്മരിപ്പിക്കും. തൂവെള്ള നിറം പാകി മനോഹരമാക്കിയ കെട്ടിടത്തിന് താജിന് സമാനമായ വെളുത്ത മാർബിൾ തറയാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ഐഡിസിയുടെ ഫോട്ടോകളും മൈക്രോസോഫ്റ്റ് പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തിെൻറ സമ്പന്നമായ കരകൗശല പാരമ്പര്യത്തെ ആദരിക്കുന്ന രീതിയിലുള്ളതാണ് അകത്തെ വിശേഷങ്ങളെല്ലാം. വലിയ കമാനം പോലുള്ള വാതിലുകളും ചിത്രപ്പണികാൾ അലങ്കരിച്ച ചുവരുകളും മാർബിൾ കൊണ്ട് നിർമിച്ച താഴികക്കുടങ്ങളുമല്ലാം പുതിയ െഎഡിസി ഫെസിലിറ്റിയിൽ കാണാം.
ആഗോളതലത്തിൽ ഉപയോക്താക്കൾക്ക് അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കാൻ തങ്ങളുടെ എഞ്ചിനീയർമാർക്ക് ഒരു പ്രീമിയർ ഹബ്ബായിട്ടാണ് പുതിയ സൗകര്യം ഒരുക്കിരിക്കുന്നതെന്ന് സോഫ്റ്റ്വെയർ ഭീമൻ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ബിസിനസ്, പ്രൊഡക്ടിവിറ്റി ടൂളുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ക്ലൗഡ് ആൻഡ് എൻറർപ്രൈസ്, കോർ സേവനങ്ങൾ, പുതിയ ഗെയിമിംഗ് വിഭാഗം എന്നീ മേഖലകളിലെ എഞ്ചിനീയറിങ് പ്രതിഭകൾക്ക് പുതിയ കേന്ദ്രം അവസരമൊരുക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.