ലക്ഷദ്വീപ് പ്രതിഷേധങ്ങൾക്ക് പൂട്ടിട്ട് ട്വിറ്ററും ഇൻസ്റ്റഗ്രാമും; അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി
text_fieldsലക്ഷദ്വീപിൽ നടക്കുന്ന ഭരണകൂട്ട വേട്ടയാടലിനെതിരായ പ്രതിഷേധങ്ങൾക്ക് ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും നിയന്ത്രണം. ലക്ഷദ്വീപിന് പിന്തുണ അർപ്പിച്ചുകൊണ്ട് ട്വിറ്റ് ചെയ്ത് അക്കൗണ്ടുകൾക്കാണ് രണ്ട് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളും നിയന്ത്രണമേർപ്പെടുത്തിയത്. തങ്ങളുടെ മെസ്സേജ് അയക്കുന്നത് ബ്ലോക്ക് ചെയ്തതായി ആക്ടിവിസ്റ്റുകൾ വ്യക്തമാക്കി.
"ഇൻ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപ്" ( In Solidarity With Lakshadweep) കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു 'ഓൺലൈൻ പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ന് വൈകുന്നേരം നാല് മണി മുതൽ ഒമ്പത് മണിവരെ #SaveLakshadweep, #InsolidaritywithLakshadweep,#Recalltheadministrator എന്ന ഹാഷ്ടാഗുകൾ ഉപയോഗിച്ചുകൊണ്ടുളള ട്വിറ്റർ സ്റ്റോം, രാഷ്ട്രപതിക്ക് മെയിലയയ്ക്കുക, സമരമുറ്റം എന്നീ പരിപാടികളാണ് കരിദിനാചരണത്തിന്റെ ഭാഗമായി നടന്നത്. ചലച്ചിത്രതാരം റിമ കല്ലിങ്കൽ, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ എന്നിവരും കരിദിനാചരണത്തിെൻറ പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.