Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഐജി ടിവി പോകും, ഇനി...

ഐജി ടിവി പോകും, ഇനി ഇൻസ്റ്റഗ്രാം ടിവി; പുതിയ മാറ്റവുമായി കമ്പനി

text_fields
bookmark_border
ഐജി ടിവി പോകും, ഇനി ഇൻസ്റ്റഗ്രാം ടിവി; പുതിയ മാറ്റവുമായി കമ്പനി
cancel

ദൈർഘ്യമേറിയ വിഡിയോകൾ പോസ്റ്റ്​ ചെയ്യാൻ അനുവദിക്കുന്ന സേവനമായ ഐജി ടിവി ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിട്ട്​ ഒരുപാട്​ കാലമായിട്ടില്ല. യൂട്യൂബിനോട്​ മത്സരിക്കുന്നതിന്​ വേണ്ടിയായിരുന്നു 2018ൽ പുതിയ ആപ്ലിക്കേഷനുമായി ഇൻസ്റ്റ എത്തിയത്​​​. എന്നാൽ, ഐജി ടിവി പിൻവലിക്കാനുള്ള തീരുമാനവുമായി എത്തിയിരിക്കുകയാണ്​ ഇൻസ്റ്റഗ്രാം. അതിന്​ പകരമായി വലിയ ഫോര്‍മാറ്റ് വീഡിയോകള്‍ ഇനി ഇന്‍സ്റ്റഗ്രാം വിഡിയോസ് എന്നായിരിക്കും അറിയപ്പെടുക.

ഐജി ടിവിയേയും ന്യൂസ് ഫീഡ് വിഡിയോകളേയും 'ഇന്‍സ്റ്റഗ്രാം വിഡിയോ' എന്ന പേരില്‍ ഒന്നിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്​. അതിന്റെ ഭാഗമായി യൂസർമാരുടെ പ്രൊഫൈലില്‍ പുതിയ വിഡിയോ ടാബ് തന്നെ അവതരിപ്പിക്കുകയും ചെയ്യും.

ഒരു മണിക്കൂറോളം ദൈർഘ്യമുള്ള വിഡിയോകൾ ഐജി ടിവിയിൽ പോസ്റ്റ്​ ചെയ്യുകയും ഒരു മിനിറ്റ്​ വരെയുള്ള വിഡിയോകൾ​ ഇതുവരെ ന്യൂസ്​ ഫീഡിലുമായിരുന്നു. അതേസമയം, ടിക്​ടോക്കിനെ വെല്ലാൻ ഇൻസ്റ്റ അവതരിപ്പിച്ച 'റീൽസ്​' വലിയ വിജയമായി മാറിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InstagramIGTVInstagram TV
News Summary - Instagram To Replace IGTV With Instagram TV
Next Story