Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അമേരിക്കയിൽ മെറ്റക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്​ എട്ട്​ സംസ്ഥാനങ്ങൾ; കാരണമിതാണ്​..!
cancel
Homechevron_rightTECHchevron_rightTech Newschevron_rightഅമേരിക്കയിൽ...

അമേരിക്കയിൽ 'മെറ്റ'ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്​ എട്ട്​ സംസ്ഥാനങ്ങൾ; കാരണമിതാണ്​..!

text_fields
bookmark_border

എട്ട് യുഎസ് സ്റ്റേറ്റുകളിലെ അറ്റോർണി ജനറൽമാർ മാർക്ക്​ സുക്കർബർഗിന്‍റെ മെറ്റക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്​. മെറ്റയുടെ കീഴിലുള്ള ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റഗ്രാമാണ്​ വിഷയം. ഇൻസ്റ്റ ഉപയോഗവുമായി ബന്ധപ്പെട്ട ശാരീരികവും മാനസികവുമായ ആരോഗ്യ ദോഷങ്ങളെ കുറിച്ച്​ ബോധവാന്മാരായിട്ടും കുട്ടികൾക്കും യുവജനങ്ങൾക്കും അത്​ ലഭ്യമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എതിരെയാണ്​ അന്വേഷണം.

യുവ ഉപയോക്താക്കൾ ആപ്പിൽ ഇടപഴകുന്നതിന്റെ ആവൃത്തിയും ദൈർഘ്യവും വർദ്ധിപ്പിക്കുന്നതിനുള്ള മെറ്റയുടെ പുതിയ സാങ്കേതിക വിദ്യകൾ അധികൃതർ പരിശോധിക്കുന്നുണ്ട്​. ഒപ്പം, ദീർഘ നേരത്തേക്ക്​ ആപ്പ്​ ഉപയോഗിച്ചാൽ യുവാക്കളിൽ അതുണ്ടാക്കുന്ന ദോഷഫലങ്ങളെ കുറിച്ചും പരിശോധനകൾ നടത്തുന്നുണ്ട്​.

മെറ്റയുടെ കീഴിലുള്ള ഇമേജ്​ ഷെയറിങ്​ ആപ്പായ ഇൻസ്റ്റഗ്രാമിനെതിരെ കാലങ്ങളായി ഉയരുന്ന പരാതിയാണ്​ അത്​ കുട്ടികളിലുണ്ടാക്കുന്ന വിപരീത സ്വാധീനം. പ്രത്യേകിച്ച്​ പെൺകുട്ടികളുടെ മാനസികാരോഗ്യത്തെ ഇൻസ്റ്റഗ്രാം സാരമായി ബാധിക്കുന്നതായി അവരുടെ തന്നെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്​.

പെൺകുട്ടികളിൽ അവരുടെ ശരീരത്തെ കുറിച്ചുള്ള അപകർഷതാബോധം സൃഷ്​ടിക്കുകയും കൗമാരക്കാരിൽ ആത്മഹത്യ പ്രവണതയും വിഷാദ രോഗവും ആശങ്കയും ഉണ്ടാക്കുകയാണ്​ ഇൻസ്റ്റഗ്രാം ചെയ്യുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അന്ന്​ ഫേസ്​ബുക്ക്​ അധികൃതർ അ​തെല്ലാം നിഷേധിച്ച്​ രംഗത്തെത്തിയിരുന്നു. ലീക്കായ ഗവേഷണ റിപ്പോർട്ട്​ മാസങ്ങൾക്ക്​ മുമ്പ്​ വാൾസ്​ട്രീറ്റ്​ ജേർണലാണ്​ പുറത്തുവിട്ടത്​. അതേസമയം, ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ചെറിയ രീതിയില്‍ മാത്രമേ ബാധിക്കുന്നുള്ളൂ എന്നാണ് മേധാവി ആദം മൊസേരിയുടെ പക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mark ZuckerbergInstagramFacebookMeta
News Summary - Instagrams harmful effect on children 8 US states probe Meta
Next Story