ഐ.ഒ.എസ് 14 ചതിച്ചു, മെസ്സേജുകൾ വരുന്നില്ല; പരാതിയുമായി ഐഫോൺ യൂസർമാർ
text_fieldsഏറ്റവും മികച്ച ഹാർഡ്വെയറും സോഫ്റ്റ്വെയറും സമ്മാനിക്കുന്നതിനാൽ ലോകമെമ്പാടും ആപ്പിൾ ഉത്പന്നങ്ങൾക്ക് വലിയ പേരാണ്. ഒരു തവണയെങ്കിലും െഎഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഗാഡ്ജറ്റുകൾ വാങ്ങിയിട്ടുള്ളവർക്ക് അറിയാം അതിെൻറ മഹിമ. സോഫ്റ്റ്വെയറിലായാലും ഹാർഡ്വെയറിലായാലും ആപ്പിൾ എന്തെങ്കിലും പുതിയ മാറ്റം കൊണ്ടുവന്നാൽ അത് വലിയ വാർത്തയാകാറുണ്ട്. എന്നാൽ, ഇത്തവണ കമ്പനി വാർത്തകളിൽ നിറയുന്നത് ഒരു പിഴവിെൻറ പേരിലാണ്.
ആപ്പിൾ െഎഫോണുകളിൽ െഎ.ഒ.എസ് 14 അല്ലെങ്കിൽ അതിന് ശേഷമുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തവർ പുതിയ പരാതികളുമായി എത്തിയിരിക്കുകയാണ്. തങ്ങൾക്ക് ടെക്സ്റ്റ് മെസ്സേജുകളും െഎ-മെസ്സേജുകളും ചിലപ്പോൾ വാട്സ്ആപ്പ് മെസ്സേജുകൾ പോലും ലഭിക്കുന്നില്ലെന്നാണ് അവർ പറയുന്നത്. ഒന്നും രണ്ടും പരാതികൾ അല്ല. പല ഒാൺലൈൻ പ്ലാറ്റ്ഫോമുകളിലും കൂടെ ആപ്പിൾ കമ്യൂണിറ്റി ഫോറംസിലും ആയിരങ്ങളാണ് പുതിയ ബഗ്ഗിനെ കുറിച്ച് പരാമർശിച്ച് കമൻറുകൾ ഇടുന്നത്.
െഎ.ഒ.എസ് 14ന് മുകളിലുള്ള വേർഷനിലേക്ക് ഫോണുകൾ അപ്ഡേറ്റ് ചെയ്വർക്കാണ് പ്രശ്നമുള്ളത്. ചില ആപ്പുകളിൽ മാത്രമോ, അല്ലെങ്കിൽ ഒരു മോഡൽ െഎഫോണിൽ മാത്രമായോ അല്ല ബഗ്ഗുള്ളത്. ലേറ്റസ്റ്റ് വേർഷൻ സോഫ്റ്റ്വെയർ ലഭിച്ച പല മോഡൽ െഎഫോണുകളിലും പല ആപ്പുകളിലും നോട്ടിഫിക്കേഷൻ വരാതിരിക്കുന്നതായി പരാതികളുണ്ട്.
മെസ്സേജുകൾ അയക്കുന്നതിന് യാതൊരു പ്രശ്നവുമില്ലെന്നിരിക്കെ, അതിന് ലഭിക്കേണ്ട മറുപടിയുടെ നോട്ടിഫിക്കേഷൻ പോപ്-അപ്പായി വരുകയോ, ആപ്പിൽ ചുവന്ന ഡോട്ടായി കാണിച്ചുതരികയോ ചെയ്യുന്നില്ലത്രേ. ആപ്പിൾ കമ്യൂണിറ്റി ഫോറത്തിൽ വന്ന പരാതികളുടെ താഴെ 'തങ്ങൾക്കും ഇതേ അനുഭവമുണ്ടെന്ന' കമൻറുകൾ നിരവധിയാണ്. വാട്സ്ആപ്പ്, സിഗ്നൽ പോലുള്ള തേർഡ് പാർട്ടി ആപ്പുകളെയും പുതിയ ബഗ്ഗ് ബാധിച്ചു എന്നതും കൗതുകമുണർത്തുന്നുവെന്നാണ് യൂസർമാർ പറയുന്നത്. ചിലപ്പോൾ വോയിസ് കോൾ അലേർട്ടുകളെയും ബാധിക്കുന്നുണ്ടെന്നും അവർ പരാതിപ്പെടുന്നു. സെപതംബറിൽ ആയിരുന്നു നോട്ടിഫിക്കേഷൻ പ്രശ്നങ്ങൾ ആദ്യമായി ഉയർന്നുവന്നത്. എന്നാൽ, ഇപ്പോൾ അത് പരാതിപ്രളയമായി മാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.