Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഐഫോണിൽ വരുന്നത്​...

ഐഫോണിൽ വരുന്നത്​ ഗംഭീര മാറ്റങ്ങൾ; ഐ.ഒ.എസ്​ 15 അവതരിപ്പിച്ച്​ ആപ്പിൾ

text_fields
bookmark_border
ഐഫോണിൽ വരുന്നത്​ ഗംഭീര മാറ്റങ്ങൾ; ഐ.ഒ.എസ്​ 15 അവതരിപ്പിച്ച്​ ആപ്പിൾ
cancel

കിടിലൻ മാറ്റങ്ങളുമായി ഐ.ഒ.എസ്​ 15 അവതരിപ്പിച്ച്​ ആപ്പിൾ. ഐമെസേജ്​, ഫേസ്​ടൈം എന്നിവയിലെ മാറ്റങ്ങളാണ്​ എടുത്ത്​ പറയേണ്ടത്​. സുരക്ഷയിൽ സ്വകാര്യതയിലും കാര്യമായ പുരോഗതി കൊണ്ടു വരാൻ ആപ്പിൾ ശ്രദ്ധിച്ചിട്ടുണ്ട്​. ഐഫോൺ 6എസ്​ മുതലുള്ള ഫോണുകളിൽ ഐ.ഒ.എസ്​ 15 ലഭ്യമാവും. ഓപ്പറേറ്റിങ്​ സിസ്​റ്റത്തി​െൻറ പബ്ലിക്​ ബീറ്റ വൈകാതെ ലഭ്യമാവുമെന്നാണ്​ റിപ്പോർട്ട്​.

ലോക്​ഡൗൺകാലത്ത്​ ആശയവിനിമയത്തെ കൂടുതൽ മികച്ചതാക്കാനുള്ള സംവിധാനങ്ങളാണ്​ ഫേസ്​ടൈമിൽ കൂട്ടിച്ചേർത്തിരിക്കുന്നതെന്നാണ്​ ആപ്പിൾ അവകാശപ്പെടുന്നത്​. ഫേസ്​ടൈം കോളുകളിലെ ശബ്​ദം കൂടുതൽ മികവുറ്റതാക്കാനുള്ള ശ്രമം കമ്പനി നടത്തിയിട്ടുണ്ട്​. ഫേസ്​ടൈം ഇൻവിറ്റേഷൻ ലിങ്ക്​ ആൻഡ്രോയിഡ്​ ഉൾപ്പടെ എല്ലാ പ്ലാറ്റ്​ഫോമിലൂ​ടെയും ഇനി ഷെയർ ചെയ്യാം. ഫേസ്​ടൈം കോളിൽ വീഡിയോ കാണാനും പാട്ട്​ കേൾക്കാനും സഹായിക്കുന്ന ഷെയർ പ്ലേ സംവിധാനവും പുതിയ മാറ്റമാണ്​.

ഷെയർ ചെയ്​ത ആർട്ടിക്കിൾ, ഫോ​ട്ടോസ്​ എന്നിവ എളുപ്പത്തിൽ കണ്ടെത്തുന്നതിനുള്ള സംവിധാനമാണ്​ ഐമെസേജിലെ പ്രധാന സവിശേഷത. നോട്ടിഫിക്കേഷനിലും ആപ്പിൾ മാറ്റം വരുത്തിയിട്ടുണ്ട്​. കോൺടാക്​ടുകളിലെ ഫോ​ട്ടോകളും ആപുകളും എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്​. ലൈവ്​ ടെക്​സ്​റ്റ്​, ​മെമ്മറീസ്​ എന്നിവയാണ്​ ഫോ​ട്ടോ ആപിലെ പുതിയ സവിശേഷതകൾ. വാലറ്റ്​, മാപ്​സ്​, വെതർ ആപുകളിലും മാറ്റമുണ്ട്​. പുതിയ വിഡ്​ജെറ്റുകൾ, മൾട്ടി ടാസ്​കിങ്​, നോട്ട്​സ്​, ട്രാൻസലേറ്റ്​ ആപ്​ എന്നിവയാണ്​ ഐപാഡ്​ ഒ.എസി.ലെ മാറ്റങ്ങൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleIOS 15
News Summary - iOS 15 Announced With New FaceTime, iMessage, Sharing, Focus, and Privacy Features
Next Story