ഐ.ഒ.എസ് 17 അപ്ഡേറ്റ് ഡൗൺലോഡ് ചെയ്തോ..? പുതിയ ഒ.എസ് ലഭിക്കുന്ന ഐഫോണുകൾ ഇവയാണ്..
text_fieldsഅങ്ങനെ ആപ്പിൾ അവരുടെ ഐഫോൺ ഓപറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ഐ.ഒ.എസ് 17 പുറത്തിറക്കിയിരിക്കുകയാണ്. കുപെർട്ടിനോ ആസ്ഥാനമായുള്ള ടെക് ഭീമൻ കഴിഞ്ഞ ജൂണിൽ നടന്ന WWDC 2023 ഇവന്റിൽ വെച്ചായിരുന്നു ഐ.ഒ.എസ് 17 ലോഞ്ച് ചെയ്തത്. ഒപ്പം ഐപാഡ് ഒഎസ് 17, വാച്ച് ഓഎസ് 10 എന്നിവയും അവതരിപ്പിക്കുകയുണ്ടായി.
റിലീസിന് ശേഷം, പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ ബീറ്റാ ടെസ്റ്റിങ്ങിനായി പുറത്തിറക്കിയിരുന്നു. എന്നാൽ, ഇപ്പോൾ ഐഫോണുകൾ, ഐപാഡുകൾ, ആപ്പിൾ വാച്ചുകൾ എന്നിവയ്‌ക്കായുള്ള പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റുകൾ ആഗോളതലത്തിൽ ലഭ്യമാണ്. ഐഫോൺ ഉപയോക്താക്കൾക്ക് ഇത് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയാൻ കഴിയും.
ഐ.ഒ.എസ് അപ്ഡേറ്റ് ലഭിക്കുന്ന മോഡലുകൾ
ഐഫോൺ എസ്ഇ രണ്ടാം ജനറേഷൻ മുതൽ ഐഫോൺ എക്സ്ആർ അടക്കമുള്ള മോഡലുകൾക്ക് ഐ.ഒ.എസ് 17 അപ്ഡേറ്റ് ലഭിക്കും. അതായത്, ഇറങ്ങി അഞ്ച് വർഷം തികച്ചതും എ12 ബയോണിക് വരെയുള്ളതുമായ ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന മോഡലുകൾക്ക് പുതിയ അപ്ഡേറ്റ് ലഭിക്കില്ല. 2017-ൽ റിലീസ് ചെയ്ത ഐഫോൺ എക്സ്, ഐഫോൺ 8 സീരീസ് എന്നിവ ഉപയോഗിക്കുന്നവരും അതിന് താഴെയുള്ള മോഡലുകൾ ഉപയോഗിക്കുന്നവരും നിരാശപ്പെടേണ്ടി വരും.
ഐ.ഒ.എസ് 17-ന് പ്രവർത്തിക്കാൻ കരുത്തേറെയുള്ള ഹാർഡ്വെയർ വേണ്ടതിനാലാണ് പഴയ മോഡലുകൾക്ക് പിന്തുണയില്ലാത്തത്.
- ഐഫോൺ XS, XS മാക്‌സ്
- ഐഫോൺ XR
- ഐഫോൺ 11
- ഐഫോൺ 11 പ്രോ, 11 പ്രോ മാക്‌സ്
- ഐഫോൺ 12, 12 മിനി ഐഫോൺ 12 പ്രോ, 12 പ്രോ മാക്‌സ്
- ഐഫോൺ 13, 13 മിനി ഐഫോൺ 13 പ്രോ, 13 പ്രോ മാക്‌സ്
- ഐഫോൺ 14,14 പ്ലസ് ഐഫോൺ 14 പ്രോ, 14 പ്രോ മാക്‌സ്
- ഐഫോൺ SE( രണ്ടാം തലമുറ)
- ഐഫോൺ SE (മുന്നാം തലമുറ)
ഐ.ഒ.എസ് 17 അപ്ഡേറ്റ്: പത്ത് കിടിലൻ ഫീച്ചറുകൾ
ഇൻസ്റ്റാൾ ചെയ്യുന്നത് എങ്ങനെ..?
- ആദ്യം വൈ-ഫൈയുമായി ഫോൺ കണക്ട് ചെയ്യുക.
- സെറ്റിങ്സിൽ പോയി ജനറൽ സെറ്റിങ്സ് തിരഞ്ഞെടുക്കുക.
- സോഫ്റ്റ്വെrയർ അപ്‌ഡേറ്റ് ഓപ്ഷൻ ടാപ് ചെയ്യുക.
- അപ്ഡേറ്റ് വരുന്നത് വരെ കാത്തിരിക്കുക. ഐ.ഒ.എസ് 16 പതിപ്പാണ് ലഭിക്കുന്നതെങ്കിൽ താഴെയായി ഐ.ഒ.എസ് 17 ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനും ദൃശ്യമാകും. ഡൗൺലോഡ് ചെയ്യുക.
- ഫോണിൽ 60 ശതമാനത്തിന് മേലെ ചാർജുണ്ടെന്ന് ഉറപ്പാക്കി മാത്രം അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.