ചാർജറും ഇയർപോഡുമില്ലാതെ ഐഫോൺ 12
text_fieldsവാഷിങ്ടൺ: ഒക്ടോബർ 13ന് ഓൺലൈനായി നടന്ന ഇവൻറിലാണ് ആപ്പിൾ അവരുടെ ഏറ്റവും പുതിയ ഐഫോൺ 12 സീരിസ് പുറത്തിറക്കിയത്. ഫോൺ എത്തുന്നതിന് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പരന്നിരുന്നു. അതിലൊന്ന് ഇക്കുറി ഫോണിൽ ചാർജറും ഇയർപോഡും ഉണ്ടാവില്ലെന്നതായിരുന്നു. ഓൺലൈൻ ലോഞ്ച് ഇവൻറിൽ ആപ്പിൾ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇയർപോഡും പവർ അഡാപ്റ്ററും ഇക്കുറി ഐഫോണിനൊപ്പമുണ്ടാവില്ല. യു.എസ്.ബി-സി കേബിൾ മാത്രമാണ് ആപ്പിൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
മലിനീകരണം കുറക്കുന്നതിെൻറ ഭാഗമായാണ് ചാർജറും ഇയർപോഡും ഒഴിവാക്കിയതെന്നാണ് ആപ്പിളിെൻറ വിശദീകരണം. വർഷങ്ങളായി ഐഫോൺ ഉപയോഗിക്കുന്നവരുടെ കൈവശം ചാർജറും ഇയർപോഡുകളും ഉണ്ടാവും. പലരും ഇപ്പോൾ ബ്ലൂടുത്ത് ഹെഡ്ഫോണുകളാണ് ഉപയോഗിക്കുന്നത്. ആവശ്യക്കാർക്ക് വേണമെങ്കിൽ ചാർജറും ഇയർപോഡും വാങ്ങാവുന്നതാണെന്നും ആപ്പിൾ അറിയിച്ചിട്ടുണ്ട്. തീരുമാനത്തിലൂടെ രണ്ട് മെട്രിക് ടൺ കാർബൺ മലിനീകരണം കുറക്കാനാവുമെന്നും ആപ്പിൾ വിശദീകരിക്കുന്നു.
അതേസമയം പുതിയ 12 സീരിസിൽ മാത്രമല്ല ആപ്പിൾ ചാർജറും ഇയർപോഡും ഒഴിവാക്കുന്നത്. ഐഫോൺ XR, െഎഫോൺ 11, ഐഫോൺ എസ്.ഇ 2020 എന്നീ ഫോണുകൾക്കൊപ്പവും ഇനി ചാർജറും ഇയർപോഡുമുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.