ഐഫോൺ 12 ഇന്ത്യയിൽ നിർമിക്കും, വില വൺപ്ലസ് 8 പ്രോയേക്കാളും കുറവ്; റിപ്പോർട്ട്
text_fieldsആപ്പിളിെൻറ ഏറ്റവും ജനപ്രിയ ഉത്പന്നമാണ് ഐഫോൺ. ഇന്ത്യക്കാർക്ക് ഐഫോണിനോട് വിരോധമൊന്നുമില്ലെങ്കിലും, ഐഫോണിെൻറ വിലയോട് എന്നും കലിപ്പുകാട്ടിയ ചരിത്രമാണുള്ളത്. ഏറ്റവും അവസാനമിറങ്ങിയ 11 സീരീസിലെ ഫോണുകളും ഇന്ത്യയിൽ ഭീമൻ വിലയ്ക്കാണ് വിൽപ്പനക്കെത്തിയത്. എന്നാൽ, പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ 12ാമൻ ചരിത്രം തിരുത്തിക്കുറിച്ചേക്കും.
12 സീരീസിലെ ഏറ്റവും കുറഞ്ഞ മോഡലിെൻറ വില ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വൺ പ്ലസിെൻറ 8 സീരീസിനേക്കാളും കുറവായിരിക്കും. ഇന്ത്യയിൽ ഐഫോൺ 12 വാങ്ങാൻ 49,999 രൂപ നൽകിയാൽ മതിയാകും. ഐഫോൺ 11ന് 60000 രൂപയോളം നൽകണമെന്നിരിക്കേ, പുതിയ മോഡലിെൻറ വില ഇന്ത്യൻ ഉപയോക്താക്കൾക്ക് സന്തോഷം പകരുന്നതാണ്.
എക്കണോമിക് ടൈംസ് പുറത്തുവിട്ട വാർത്തകൾ പ്രകാരം ഏറ്റവും പുതിയ ഐഫോൺ മോഡലുകൾ ഇന്ത്യയിൽ നിർമിക്കാനുള്ള പുറപ്പാടിലാണ് ആപ്പിൾ. നിർമാണത്തിന് കരാർ ഏറ്റെടുത്ത തായ്വാനീസ് കമ്പനിയായ വിസ്ട്രോൺ, ഫോണുകൾ ഇന്ത്യയിൽ നിർമിക്കാനായി ബെംഗളൂരുവിലെ ഒരു കമ്പനിയിൽ 2,900 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ആവശ്യമുള്ള തൊഴിലാളികളെയും വിസ്ട്രോൺ നിയമിച്ചുവരികയാണത്രേ.
നിലവിൽ തായ്വാനീസ് കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ ഐഫോൺ നിർമാണം തുടങ്ങിയിട്ടുണ്ട്. 2021 പകുതിയോടെ ഫോൺ ഇന്ത്യയിൽ വിപണിയിലെത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. നിലവിൽ ആപ്പിൾ ഇന്ത്യയിൽ ആറ് ഐഫോൺ മോഡലുകൾ നിർമിക്കുന്നുണ്ട്. ഏഴാമനായാണ് െഎഫോൺ 12െൻറ വരവ്. ഫോണുകൾ ഇന്ത്യയിൽ നിർമിക്കുന്നതുകൊണ്ട് വിലയുടെ കാര്യത്തിലുള്ള പരാതി ആപ്പിൾ ഇത്തവണ പരിഹരിക്കുമെന്നുറപ്പായി. സെപ്തംബർ 10ന് ഐഫോൺ 12 ലോഞ്ച് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.