കാമറയിൽ മാജിക്കൊളിപ്പിച്ച ഐഫോൺ എത്തി; 13 സീരിസിലെ ഫീച്ചറുകളറിയാം
text_fieldsടെക് ലോകത്തിന്‍റെ കാത്തിരിപ്പിന് വിരാമമിട്ട് പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കി ആപ്പിൾ. ഐപാഡ്, ഐഫോൺ, ആപ്പിൾ വാച്ച് എന്നിവയാണ് വിർച്വൽ ഇവന്‍റിൽ ആപ്പിൾ പുറത്തിറക്കിയത്.
ഐപാഡ്
ഐപാഡ്, ഐപാഡ് മിനി എന്നിവയുടെ അപ്ഡേറ്റ് വേർഷനാണ് ആപ്പിൾ ഇന്ന് പുറത്തിറക്കിയത്. മുൻ മോഡലുമായി താരതമ്യം ചെയ്യുേമ്പാൾ ഐപാഡിന് കരുത്ത് കൂടിയിട്ടുണ്ട്. എ 13 ബയോനിക് ചിപ്സെറ്റിന്റെ കരുത്തിലാണ് ഐപാഡ് എത്തുന്നത്. 12 മെഗാപിക്സൽ കാമറക്കൊപ്പം സെന്‍റർ സ്റ്റേജ് മുൻ കാമറയുമുണ്ട്. ഐപാഡ് ഒ.എസ് 15 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 8.3 ഇഞ്ച് സൈസിൽ ടച്ച് ഐഡിയോടെയാണ് ഐപാഡ് മിനി എത്തുന്നത്. മിനിയുടെ സി.പി.യു പെർഫോമൻസ് 40 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. യു.എസ്.ബി സി പോർട്ടും 5ജിയും മിനിക്കൊപ്പം എത്തി.
ആപ്പിൾ വാച്ച്
ഡിസ്പ്ലേയുടെ വലിപ്പവും ബ്രൈറ്റ്നെസും കൂടിയതാണ് ആപ്പിൾ വാച്ചിന്‍റെ സവിശേഷത. ഡിസ്പ്ലേ വലിപ്പം കൂടിയപ്പോൾ സ്ക്രീനിൽ ഫുൾ കീബോർഡ് കാണാം. ആപ്പിൾ വാച്ച് സീരിസ് 7നിലേക്ക് എത്തിയപ്പോൾ ചാർജിങ് വേഗവും കൂടി. 45 മിനിറ്റിനുള്ളിൽ വാച്ചിന്‍റെ 80 ശതമാനവും ചാർജ് ആവും.
ഐഫോൺ
കാമറയിൽ മാജിക്ക് ഒളിപ്പിച്ചാണ് ഇക്കുറി ഐഫോണുമായി ആപ്പിളെത്തുന്നത്. ഡിസ്പ്ലേയിലെ നോച്ചിന്‍റെ വലിപ്പം കുറച്ചതാണ് ഐഫോൺ 13ന്‍റെ പ്രധാന സവിശേഷതകളിലൊന്ന്. ഐഫോൺ 13, 13 മിനി എന്നിവക്ക് എക്സ്.ഡി.ആർ ഡിസ്പ്ലേയാണ് ആപ്പിൾ നൽകിയിരിക്കുന്നത്. 6.1 ഇഞ്ച്, 5.4 ഇഞ്ച് എന്നിവയാണ് ഡിസ്പ്ലേ വലിപ്പം. എ 15 ബയോനിക് ചിപ്സെറ്റ് ഫോണുകൾക്ക് കരുത്ത് പകരുന്നു. ഇരു മോഡലുകളിലും ലോ ലൈറ്റ് കാമറ പെർഫോമൻസ് വർധിപ്പിച്ചിട്ടുണ്ട്. വിഡിയോയിൽ പോർട്രെയിറ്റ് മോഡിൽ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ കഴിയുന്ന സിനിമാറ്റിക് മോഡാണ് മറ്റൊരു സവിശേഷത. ഡോൾബി വിഷൻ എച്ച്.ഡി.ആർ കണ്ടന്‍റ് ചിത്രീകരിക്കാൻ സിനിമാറ്റിക് മോഡിലൂടെ സാധിക്കും. മുൻ മോഡലുകളുമായി താരതമ്യം ചെയ്യുേമ്പാൾ ഐഫോൺ 13, 13 മിനി ഫോണുകളിൽ ആപ്പിൾ കരുത്തും ബാറ്ററി ലൈഫും വർധിപ്പിച്ചിട്ടുണ്ട്.
120 ജിഗാഹെഡ്സ് റിഫ്രഷ് റേറ്റുമായാണ് ഐഫോൺ 13 പ്രോ സീരിസ് വിപണിയിലേക്ക് എത്തുന്നത്. ഐഫോൺ 13 പ്രോയിലും കാമറയിൽ തന്നെയാണ് ആപ്പിൾ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ടെലിഫോട്ടോ കാമറ, അൾട്രാ വൈഡ്, വൈഡ് ആംഗിൾ കാമറകളിൽ അപ്ഗ്രേഡ് ആപ്പിൾ വരുത്തിയിട്ടുണ്ട്. ഇതിനൊപ്പം സിനിമാറ്റിക് മോഡ്, മാക്രോഫോട്ടോഗ്രഫി എന്നിവ സവിശേഷതയാണ്. ഒരു വസ്തുവിനെ കൂടുതൽ സൂം ചെയ്ത് ഫോട്ടോയെടുക്കാൻ സഹായിക്കുന്ന ഫീച്ചറാണ് മാക്രോ ഫോട്ടോഗ്രഫി. മൂന്ന് കാമറക്കൊപ്പവും നൈറ്റ് മോഡ് നൽകിയിട്ടുണ്ട്.
ഡിസ്പ്ലേ സൈസിൽ ആപ്പിൾ മാറ്റമൊന്നും വരുത്തിയിട്ടില്ല. 6.1 ഇഞ്ച്, 6.7 ഇഞ്ച് വലിപ്പത്തിൽ ഐഫോൺ 13 പ്രോ, പ്രോ മാക്സ് ഫോണുകളെത്തും. എന്നാൽ പുതുതായി 1 ടി.ബി സ്റ്റോറേജ് സംവിധാനം കൂട്ടിച്ചേർത്തിട്ടുണ്ട്.
വില
- ഐഫോൺ 13-79,990, ഐഫോൺ 3 മിനി -69,990
- ഐഫോൺ 13 പ്രോ-1,19,900, ഐഫോൺ 13 പ്രോ മാക്സ് -1,29,900
- ഐപാഡ് മിനി-46,900,ഐപാഡ്-30,900
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.