ഐഫോൺ 13-ലൂടെ ഫിംഗർപ്രിൻറ് സെൻസർ തിരിച്ചുകൊണ്ടുവരാൻ ആപ്പിൾ
text_fieldsകോവിഡ് മഹാമാരി 2020-നെ മാസ്ക്കുകളുടെ വർഷമാക്കി മാറ്റിയിരുന്നു. എന്നാൽ അത് ഏറ്റവും ദുരിതമായത് സ്മാർട്ട്ഫോണുകളിൽ ഫേസ് െഎഡി സുരക്ഷാ ലോക്കായി ഉപയോഗിച്ചുവന്നവർക്കും. മാസ്ക് ഉൗരി ഫോൺ അൺലോക്ക് ചെയ്യുക എന്നത് ഒരു ചടങ്ങായതിനാൽ പലർക്കും ഫിംഗർ പ്രിൻറ് സെൻസറിനെ ആശ്രയിക്കേണ്ടി വന്നു. എന്നാൽ, ആപ്പിൾ െഎഫോൺ ഉപയോഗിക്കുന്നവർക്ക് അത്തരം സാഹചര്യത്തിൽ പിൻ നമ്പർ അടിച്ച് ലോക്ക് തുറക്കുകയല്ലാതെ രക്ഷയുണ്ടായിരുന്നില്ല. ഒരുപക്ഷെ െഎഫോണിെൻറ പുതിയ മോഡലുകൾ ഉപയോഗിക്കുന്നവർ ഏറ്റവും ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയായിരിക്കാം ഇത്.
എന്നാൽ, ആപ്പിൾ ഒടുവിൽ പിടിവാശിയൊഴിവാക്കുന്നതിെൻറ സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. െഎഫോൺ 13 മുതൽ പഴയ ടച്ച് െഎഡി തിരിച്ചുകൊണ്ടുവരാൻ ആപ്പിൾ ഒരുങ്ങുന്നതായി ബ്ലൂംബർഗാണ് റിപ്പോർട്ട് ചെയ്തത്. പഴയ ടച്ച് െഎഡിക്ക് പകരം പുതിയ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിൻറ് സെൻസറായിരിക്കും നൽകുക. നിലവിൽ കമ്പനി ഇൗ ടെക്നോളജിയുടെ ടെസ്റ്റിങ്ങിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇത് ശരിയാണെങ്കിൽ രണ്ടാം ജനറേഷൻ ക്വാൽകോം അൾട്രാസോണിക് ഫിംഗർപ്രിൻറ് സെൻസർ അടുത്ത െഎഫോൺ മോഡലിനൊപ്പം പ്രതീക്ഷിക്കാം. നേരത്തെയുള്ള ജനറേഷനേക്കാൾ കൂടുതൽ വേഗതയും ഒപ്പം ഒപ്റ്റിക്കൽ സെൻസറിനേക്കാൾ സുരക്ഷിതവുമായിട്ടാണ് ക്വാൽകോം പുതിയ സെൻസർ വികസിപ്പിച്ചിരിക്കുന്നത്. പുതിയ ഫിംഗർപ്രിൻറ് വരുന്നതോടെ വലിയ നോച്ചിനോട് ആപ്പിൾ ഗുഡ്ബൈ പറയും എന്ന് കരുതാൻ വരെട്ട. ഇപ്പോഴുള്ള ഫേസ് െഎഡി അവിടെ തന്നെയുണ്ടാകും. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിൻറ് ഒരു അധികം ഒാപ്ഷനായി നൽകുന്നു എന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.