ജാക്ക് ഡോർസിയുടെ ‘ബ്ലൂസ്കൈ’ കാഴ്ചയിൽ ട്വിറ്റർ തന്നെ, പക്ഷെ ഒരു വലിയ മാറ്റമുണ്ട്..
text_fieldsട്വിറ്റർ സഹ സ്ഥാപകനും മുൻ സി.ഇ.ഒയുമായ ജാക്ക് ഡോർസി പ്രഖ്യാപിച്ച ‘ബ്ലൂസ്കൈ’ എന്ന പുതിയ സോഷ്യൽ മീഡിയ ആപ്പ് ഇപ്പോൾ ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കാര്യം മറ്റൊന്നുമല്ല, ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററുമായി ‘ബ്ലൂസ്കൈ’ ആപ്പിനുള്ള സാമ്യം തന്നെ. ഫെബ്രുവരിയിൽ ഐ.ഒ.എസിൽ ക്ലോസ്ഡ് ബീറ്റ പതിപ്പായി അവതരിപ്പിച്ച ആപ്പ്, ഇപ്പോൾ ആൻഡ്രോയ്ഡിലേക്കും എത്തിയിട്ടുണ്ട്.
ട്വിറ്ററിന്റെ ക്ലോൺ ആപ്പെന്ന് തോന്നിപ്പിക്കും വിധമുള്ള സാമ്യതകളാണ് കാഴ്ചയയിൽ ബ്ലൂസ്കൈ ആപ്പിനുള്ളത്. ട്വിറ്ററിന്റെ കളറും പ്രൊഫൈലും ടൈംലൈനും അതേപടി പകർത്തിയത് പോലെ തോന്നിക്കും. രണ്ട് ഒരാൾ തന്നെ ആയത് കൊണ്ട് കുറ്റം പറയാൻ പറ്റില്ല എന്നാണ് നെറ്റിസൺസ് പറയുന്നത്. ട്വിറ്റർ പോലെ ഡോർസിയുടെ പുതിയ ആപ്പും മൈക്രോബ്ലോഗിങ് സോഷ്യൽ മീഡിയ ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, ട്വിറ്ററിൽ ഉള്ളത് പോലെ ഹാഷ്ടാഗ് ഡയറക്ട് മെസ്സേജ് പോലുള്ള സേവനങ്ങൾ ബ്ലൂസ്കൈയിൽ ഇല്ല.
അതേസമയം, പ്രവർത്തനത്തിൽ ട്വിറ്ററുമായി വളരെ വലിയൊരു വ്യത്യാസവുമുണ്ട്. ഉപയോക്താക്കൾക്ക് ഉള്ളടക്കത്തിൽ ഏറെ നിയന്ത്രണം ലഭിക്കുമെന്നതാണ് അത്. അതായത് ആപ്പ് പ്രവർത്തിക്കുന്നത് ഒരു ഡീസെൻട്രലൈസ്ഡ് നെറ്റ്‍വർക്കിലാണ്. സേവനം എങ്ങനെ പ്രവർത്തിക്കുന്നു, ഡാറ്റ സംഭരിക്കുന്നു, ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നു എന്നിവയിൽ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം ലഭിച്ചേക്കും.
ഇലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ കാരണം പത്രപ്രവർത്തകർ, രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ എന്നിവർക്കിടയിൽ ബ്ലൂസ്കൈ ആപ്പ് ശ്രദ്ധനേടിയെടുക്കുന്നുണ്ട്. ബ്ലൂസ്കൈ-യെ ട്വിറ്ററിനൊരു ബദലാക്കാൻ തന്നെയാണ് ജാക്ക് ഡോർസി പദ്ധതിയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.