കുളിക്കാൻ മടിയുള്ളവർക്ക് സന്തോഷവാർത്ത; 15 മിനിറ്റിനുള്ളില്‍ കുളിപ്പിക്കാനിതാ ജപ്പാന്റെ മനുഷ്യ വാഷിങ് മെഷീൻ
text_fieldsകുളിക്കാൻ മടിയുള്ളവരാണ് പലരും. എന്നാൽ അത്തരക്കാർക്കൊരു സന്തോഷവാർത്തയുമായി ജപ്പാൻ. മനുഷ്യ വാഷിങ് മെഷീനുകൾ പുറത്തിരിക്കുകയാണ് ജപ്പാൻ. മെഷീനിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതായാണ് റിപോർട്ട്.
15 മിനിറ്റ് ഈ മെഷീനിൽ ഇരുന്നാൽ മെഷീൻ നിങ്ങളെ കുളിപ്പിച്ച് തോര്‍ത്തി നൽകും. എ.ഐയുടെ സഹായത്തോടെയാണ് മെഷീനിന്റെ പ്രവർത്തനം. മെഷീനിനുള്ളിലിരിക്കുമ്പോൾ ശരീരത്തെയും ചർമ്മത്തേയും കുറിച്ച് പഠിച്ചതിന് ശേഷം അതിന് വേണ്ട സോപ്പ് മെഷീൻ തന്നെ തീരുമാനിക്കും. പിന്നെ നിങ്ങളെ കുളിപ്പിച്ച് തോർത്തിയ ശേഷമാണ് പുറത്തിറക്കുക.
ജാപ്പനീസ് കമ്പനിയായ 'സയൻസ് കോ' യാണ് ഈ 'മനുഷ്യ വാഷിങ് മെഷീൻ' വികസിപ്പിച്ചെടുത്തത്. ഒസാക്ക കൻസായിയില്‍ വച്ച് നടന്ന എക്‌സ്‌പോയിൽ ആയിരം പേരെയാണ് കമ്പനി ട്രയൽ റണ്‍ നടത്തിയത്. എന്നാൽ വിപണിയിലെത്തുമ്പോൾ ഇതിന്റെ വില എത്രയാകുമെന്ന വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
1970 ല്‍ നടന്ന ജപ്പാന്‍ വേള്‍ഡ് എക്സ്പോയില്‍ സാനിയോ ഇലക്ട്രിക്ക് കമ്പനി ഇത്തരത്തില്‍ മനുഷ്യന് കുളിക്കാനുള്ള വാഷിംഗ് മെഷീനുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഉപകരണം അന്ന് കമ്പനി വിപണിയില്‍ ഇറക്കിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.