കേട്ടുകേൾവിയില്ലാത്ത സയണിസ്റ്റ് അനുകൂല ഫേസ്ബുക്ക് പേജിന് തങ്ങളുടെ ലൈക്കും; അമ്പരപ്പോടെ യൂസർമാർ
text_fieldsഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ടിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ക്യാമ്പയിനുകൾ നടക്കുന്നുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഫലസ്തീനിനൊപ്പം എന്ന ഹാഷ്ടാഗുകളുമായി ആളുകൾ നിറയുകയാണ്. എന്നാൽ, തങ്ങളുടെ ഫലസ്തീൻ അനുകൂല പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്യപ്പെട്ടതായി ചില യൂസർമാർ ആരോപിച്ചിരുന്നു. ഫലസ്തീനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഇയ്രായേൽ അനുകൂല പോസ്റ്റുകൾ യാതൊരു നിയന്ത്രണവുമില്ലാതെ പ്രചരിക്കുേമ്പാഴും എൻഫോഴ്സ്മെൻറ് ഇറർ എന്ന വിചിത്ര കാരണം പറഞ്ഞാണ് പോസ്റ്റുകൾ നീക്കം ചെയ്തതിനെ അധികൃതർ ന്യായീകരിച്ചത്.
മാതൃകമ്പനിയായ ഫേസ്ബുക്കിൽ നടക്കുന്നത് അതിലേറെ വിചിത്രമായ കാര്യങ്ങളാണ്. ഇതിന് മുമ്പ് പലർക്കും കേട്ടുകേൾവി പോലുമില്ലാത്ത 'ജെറുസലേം പ്രെയര്‍ ടീം' എന്ന ഇസ്രായേല്‍ അനുകൂല ഫേസ്ബുക്ക് പേജാണ് അവിടെ വിഷയം. 76 ദശലക്ഷം ലൈക്കുകളുള്ള പേജ് അത് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് നെറ്റിസൺസ് ആരോപിക്കുന്നത്. അതിന് കാരണവുമുണ്ട്. പേജിനെ കുറിച്ച് ഇപ്പോൾ കേട്ടറിഞ്ഞ ചിലർ അത് സന്ദർശിച്ചപ്പോൾ കാണുന്നത് തങ്ങളും പേജ് ലൈക്ക് ചെയ്തിട്ടുണ്ട് എന്നാണ്. എപ്പോഴാണ് അത് ചെയ്തത് എന്ന് മാത്രം ആർക്കും എത്ര ആലോചിച്ചിട്ടും ഒരെത്തുംപിടിയും കിട്ടുന്നില്ല. ചിലർ ഫേസ്ബുക്കിൽ തന്നെ സംശയം പ്രകടിപ്പിച്ച് എത്തിയിട്ടുണ്ട്. ഇസ്രായേലിനെ നിരന്തരം എതിർക്കുന്നവർ പോലും 'ജെറുസലേം പ്രെയര്‍ ടീം' ലൈക്ക് ചെയ്തതായി കാണപ്പെടുന്നുണ്ട്.
Facebook is helping "Jerusalem Prayer Team" by automatically letting our IDs follow their page without our consent. The page's 'about me' says its mission is to build friends of Zion. I have never liked that page nor have 500 of my Fb friends but still we're following it.
— Sharjeel Usmani (@SharjeelUsmani) May 13, 2021
കോടിക്കണക്കിന് സയണിസ്റ്റ് അനുകൂലികളെ ഉണ്ടാക്കിയെടുക്കാനായി ഫേസ്ബുക്ക് നടത്തിയ ഗൂഢാലോചനയാണ് ഇതെന്ന് ചിലർ ആരോപിക്കുന്നുണ്ട്. പൊതുവേ ഒരുപാട് ലൈക്കുകളുള്ള മറ്റ് പേജുകൾ ഒരു പേജിലേക്ക് മെർജ് ചെയ്ത് വലുതാക്കുന്ന പരിപാടി ഫേസ്ബുക്കിലുണ്ട്. എന്നാൽ, അങ്ങനെ ലയിപ്പിച്ചതായിട്ടും ഇൗ പേജിൽ കാണുന്നില്ല. ഈ പേജിനെ കുറിച്ച് കേള്‍ക്കുന്നത് തന്നെ ആദ്യമായാണെന്നും ഇതുവരെ തുറന്നുപോലും നോക്കാത്ത പേജ് എങ്ങനെയാണ് ലൈക്ക് ചെയ്തത് എന്ന് അറിയില്ലെന്നുമുള്ള ആശങ്ക പങ്കുവെച്ചുകൊണ്ട് നിരവധിപേരാണ് എത്തുന്നത്. മുമ്പ് ഫലസ്തീനിലെ ഒരു മാധ്യമപ്രവര്‍ത്തകനും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
നിലവില്‍ 17 പേജുകൾ ജെറുസലേം പ്രെയര്‍ ടീമിന് വേണ്ടി ലൈക്ക് ക്യാമ്പെയിനുകള്‍ നടത്തുന്നുണ്ട്. ജെറുസലേമിനായി പ്രാര്‍ഥിക്കാന്‍ പങ്കുചേരുക (join us to pray for Jerusalem) എന്ന് പറഞ്ഞാണ് ഈ പരസ്യം നമ്മുടെയൊക്കെ ഫേസ് ബുക്ക് അക്കൌണ്ടിലെത്തുന്നത്. ഇത് ശ്രദ്ധിക്കാതെ ക്ലിക്ക് ചെയ്തുപോയതുകൊണ്ടാണോ പെട്ടെന്ന് ഇത്രയും ലൈക്ക് പേജിന് ലഭിച്ചത് അതോ മറ്റെന്തെങ്കിലും കൃത്രിമത്വം നടന്നിട്ടുണ്ടോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. എന്തായാലും അറിഞ്ഞവര്‍ അറിഞ്ഞവര്‍ ജെറുസലേം പ്രെയര്‍ ടീം പേജില്‍ പോയി നോക്കി സ്വന്തം ലൈക്ക് കണ്ട് ഞെട്ടുന്ന കാഴ്ച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.