വൊഡാഫോൺ ഐഡിയയുടെ കിതപ്പ് മുതലാക്കി രാജ്യത്ത് ജിയോ, എയർടെൽ കുതിപ്പ്; കണക്കുകൾ പുറത്തുവിട്ട് ട്രായ്
text_fieldsറിലയൻസ് ജിയോ ജൂണിൽ അവരുടെ നെറ്റ്വർക്കിലേക്ക് പുതുതായി ചേർത്തത് 55 ലക്ഷം വരിക്കാരെ. തൊട്ടുപിന്നിലുള്ള ഭാരതി എയർടെൽ 38 ലക്ഷം പുതിയ വരിക്കാരെയാണ് ജൂണിൽ സ്വന്തമാക്കിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്) രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ വളർച്ചാ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ട്രായ്യുടെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 43.66 കോടിയാണ്. എയർടെല്ലിേൻറതാകെട്ട 35.21 കോടിയും.
നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വൊഡാഫോൺ ഐഡിയക്ക് ആശ്വസിക്കാൻ വകയുള്ളതല്ല ജൂണിലെ കണക്കുകൾ. വി.ഐയിൽ നിന്ന് ജൂണിൽ മാത്രം വിട്ടുപോയത് 42.89 ലക്ഷം വരിക്കാരാണ്. അരകോടിക്കടുത്ത് ആളുകൾ പോയതോടെ കമ്പനിയുടെ ആകെ വരിക്കാരുടെ എണ്ണം 27.33 കോടിയായി കുറഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ള ബി.എസ്.എൻ.എലും വലിയ നഷ്ടം നേരിട്ടിട്ടുണ്ട്. ജൂണിൽ 9.93 ലക്ഷം വരിക്കാരെ നഷ്ടമായതോടെ അവരുടെ ആകെ വരിക്കാരുടെ എണ്ണം 11.53 കോടിയായി ചുരുങ്ങി.
രാജ്യത്തെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണവും കൂടിയതായി ട്രായ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. 0.34 ശതമാനം പ്രതിമാസ വളർച്ചാനിരക്കിൽ ജൂണിൽ 1,180.83 ദശലക്ഷമായാണ് ഉയർന്നത്. നഗരപ്രദേശങ്ങളിൽ മെയ് മാസത്തിൽ 64.14 കോടി വയർലെസ് വരിക്കാരായിരുന്നു ഉണ്ടായിരുന്നത്, അത് ജൂണിൽ 64.62 ആയി. എന്നാൽ, ഗ്രാമീണ മേഖലകളിൽ മെയ് മാസത്തെ (53.53 കോടി) അപേക്ഷിച്ച് ജൂണിൽ (53.45 കോടി) വരിക്കാരുടെ എണ്ണം കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.