'ഒരു രൂപ'യുടെ പുതിയ ഡാറ്റാ പ്ലാനുമായി ജിയോ
text_fieldsവോഡഫോൺ ഐഡിയ (Vi), എയർടെൽ എന്നിവയുടെ പാത പിന്തുടർന്ന്, റിലയൻസ് ജിയോ അടുത്തിടെ ഇന്ത്യയിൽ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളുടെ വില 25% വരെ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ, ഉപയോക്താക്കളെ സന്തോഷിപ്പിക്കാനായി മുകേഷ് അംബാനിയുടെ ടെലികോം ഭീമൻ ഏറ്റവും വില കുറഞ്ഞ പുതിയ ഡാറ്റ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്.
ഒരു രൂപയ്ക്ക് 100 എംബി അതിവേഗ 4G ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനാണ് രാജ്യത്ത് ലോഞ്ച് ചെയ്തത്. 30 ദിവസ വാലിഡിറ്റിയും ഈ പ്ലാനിലുണ്ട്. 100MB ഡാറ്റ തീർന്നാലും, ഉപയോക്താക്കൾക്ക് ശേഷിക്കുന്ന കാലയളവിൽ 64kbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയും ലഭിക്കും.
അതുകൂടാതെ ഉപയോക്താക്കൾക്ക് ഒന്നിലധികം 'ഒരു രൂപാ ഡാറ്റാ പ്ലാനുകൾ' റീച്ചാർജ് ചെയ്ത് സൂക്ഷിക്കാനുള്ള ഓപ്ഷനുമുണ്ട്. ആദ്യത്തെ പാക്ക് തീർന്നാൽ, ബാക്കിയുള്ള ഓരോ പ്ലാനുകളും താനെ ആക്ടീവാവുകയും ചെയ്യും.
ഒരു രൂപയുടെ റീച്ചാർജ് പ്ലാനിനെ കുറിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, മൈജിയോ (MyJio) ആപ്പ് വഴി ഉപയോക്താക്കൾക്ക് ഇത് ഇപ്പോൾ ലഭ്യമാണ്.
ഒരു രൂപാ ഡാറ്റാ പ്ലാൻ എങ്ങനെ ചെയ്യാം
1- നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ MyJio ആപ്പ് തുറന്ന് നിങ്ങളുടെ ജിയോ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
2- ആപ്പിലെ റീചാർജ് വിഭാഗത്തിലേക്ക് പോകുക. സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള "More" ഓപ്ഷൻ ടാപ്പ് ചെയ്യുക.
3- തുടർന്ന് വാല്യൂ കേന്ദ്രീകരിച്ചുള്ള റീചാർജ് പ്ലാനുകളുടെ ലിസ്റ്റ് ലഭിക്കാൻ "Value" ഓപ്ഷൻ തിരഞ്ഞെടുക്കുക.
4- 'Affordable Packs' എന്ന ഓപ്ഷന് താഴെയുള്ള "Other Plans"-ഇൽ ക്ലിക്ക് ചെയ്താൽ 'ഒരു രൂപയുടെ ഡാറ്റാ പാക്ക്' കാണാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.