ഞെട്ടിക്കുന്ന വിലയിൽ സ്മാർട്ട്ഫോണുകൾ ഈ വർഷാവസാനം തന്നെ; പ്രഖ്യാപനവുമായി ജിയോ
text_fieldsമുംബൈ: റിലയൻസ് ജിയോയുടെ കഴിഞ്ഞ വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു മുകേഷ് അംബാനി ഗൂഗ്ളുമായി സഹകരിച്ച് രാജ്യത്ത് വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുമെന്ന് പറഞ്ഞത്. ജിയോയിലൂടെ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇൻറർനെറ്റ് ലഭ്യമാക്കിയ അംബാനിയുടെ പ്രഖ്യാപനം ചൈനയടക്കമുള്ള വിദേശ കമ്പനികൾക്ക് ഞെട്ടലുണ്ടാക്കിയപ്പോൾ, ഇന്ത്യക്കാർക്ക് ആഘോഷിക്കാനുള്ള വകയായിരുന്നു.
എന്നാൽ, തങ്ങളുടെ സ്മാർട്ട്ഫോൺ ഇൗ വർഷാവസാനം തന്നെ പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന 100 മില്യൺ സ്മാർട്ട്ഫോണുകളായിരിക്കും ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ഫോണിനൊപ്പം ആകർഷകമായി ഡാറ്റാ പാക്കുകളും കമ്പനി വാഗ്ദാനം ചെയ്തേക്കുമെന്ന് ബിസിനസ് സ്റ്റാർഡാർഡ് പുറത്തുവിട്ട വാർത്തയിൽ പറയുന്നുണ്ട്. അതേസമയം ഫോണുകൾ 5ജി പിന്തുണയോടെയാണോ എത്തുന്നത്.. എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
ഗൂഗ്ളുമായി സഹകരിച്ച് ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള സ്മാർട്ട്ഫോൺ ഒാപറേറ്റിങ് സിസ്റ്റം നിർമിക്കാനുള്ള തയാറെടുപ്പിലാണ് നിലവിൽ ജിയോ. നേരത്തെ ജിയോ ഇറക്കിയ 'ലൈഫ്' സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ മികച്ച രീതിയിൽ വിൽപ്പന നടന്നിരുന്നെങ്കിലും കൂടുതൽ മോഡലുകൾ കമ്പനി നിർമിച്ചിരുന്നില്ല. എന്നാൽ, ഇത്തവണ മികച്ച തിരിച്ചുവരവിനാണ് കമ്പനി ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.