ജിയോയുടെ 5ജി ഫോണുകളെത്തുക ഞെട്ടിക്കുന്ന വിലയിൽ; ലക്ഷ്യമിടുന്നത് 2ജി യൂസർമാരെ
text_fieldsതങ്ങളുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ 'ജിയോ 5ജി' പ്രഖ്യാപിച്ച റിലയൻസ് ഇൻഡസ്ട്രീസ് അതോടൊപ്പം ഗൂഗ്ളുമായി സഹകരിച്ച് വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, പിടിെഎ പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാം 5ജി സ്മാർട്ട്ഫോൺ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായ നീക്കമാണ് റിലയൻസ് നടത്താൻ പോകുന്നത്.
5000 രൂപയിലും താഴെ മാത്രം ഇൗടാക്കി ഇന്ത്യയിൽ 5ജി ഫോണുകൾ വിൽക്കാനുള്ള പുറപ്പാടിലാണ് അംബാനിയുടെ റിലയൻസ് ജിയോ. 5ജി സ്മാർട്ട്ഫോണുകളുടെ ഉത്പാദനവും വിൽപ്പനയും വർധിപ്പിക്കാൻ കഴിഞ്ഞാൽ 2500 മുതൽ 3000 രൂപ വരെ വില നിശ്ചയിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നും ഒരു ജിയോ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പിടിെഎ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെ 35 കോടിയോളം വരുന്ന 2ജി യൂസർമാരെയാണ് ജിയോ ഇതിലൂടെ ലക്ഷ്യമിടുന്നത്. 'ഇന്ത്യ 5ജി യുഗത്തിെൻറ പടിവാതിൽക്കൽ നിൽക്കുേമ്പാൾ നിലവിൽ 2ജി ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന 35 കോടി ഇന്ത്യക്കാരെ മിതമായ നിരക്കിൽ സ്മാർട്ട്ഫോണിലേക്ക് മാറ്റുന്നതിന് നാം തയ്യാറാകണം' -വാർഷിക ജനറൽ ബോഡി യോഗത്തിൽ ചെയർമാൻ അംബാനി പറഞ്ഞത് ഇങ്ങനെയായിരുന്നു.
2016ൽ ജിയോ 4ജി അവതരിപ്പിച്ച് ഇന്ത്യയിലെ ടെലികോം ഇൻഡസ്ട്രിയെ കീഴ്മേൽ മറിച്ച ജിയോ, അവരുടെ 5ജിയും 5ജി സ്മാർട്ട്ഫോണുകളുമായി വീണ്ടും വലിയ തരംഗമുണ്ടാക്കുന്നതിന് കോപ്പുകൂട്ടുകയാണ്. അതേസമയം, ഇന്ത്യയിൽ 5ജി സമീപകാലത്തേക്കൊന്നും പ്രതീക്ഷിക്കാനും കഴിയില്ല. കാരണം സർക്കാർ ഇതുവരെ 5 ജി സ്പെക്ട്രം നെറ്റ്‌വർക്ക് ദാതാക്കൾക്ക് അനുവദിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.