അക്കാര്യത്തിൽ സ്റ്റീവ് ജോബ്സ് മാന്ത്രികൻ; എനിക്ക് അദ്ദേഹത്തോട് അസൂയയായിരുന്നു- ബിൽ ഗേറ്റ്സ്
text_fieldsടെക് ലോകത്തെ അതികായരാണ് അന്തരിച്ച ആപ്പിൾ മേധാവി സ്റ്റീവ് ജോബ്സും മൈക്രോസോഫ്റ്റിെൻറ തലവൻ ബിൽ ഗേറ്റ്സും. കമ്പ്യൂട്ടർ വിപ്ലവകാരികളായ ഇരുവരുടെയും വളർച്ച അസൂയാവഹമായിരുന്നു. വിവര സാേങ്കതിക വിദ്യയുടെ ശക്തി ആളുകളിലേക്ക് എത്തിച്ച ഇരുവരും തമ്മിൽ ആരോഗ്യപരമായ മത്സരം നിലനിന്നിരുന്നു. എന്നാൽ, സ്റ്റീവ് ജോബ്സിനോട് തനിക്ക് അതിയായ അസൂയയുണ്ടായിരുന്നതായി ബിൽഗേറ്റ്സ് വെളിപ്പെടുത്തിയിരിക്കുകയാണ്.
'എെൻറ എതിരാളിയും സുഹൃത്തുമായിരുന്ന സ്റ്റീവ് ജോബ്സിെൻറ സമാനതകളില്ലാത്ത വ്യക്തിപ്രഭാവത്തിലും ആളുകളെ പ്രചോദിപ്പിക്കാനുള്ള കഴിവിലും എനിക്ക് അസൂയയുണ്ടായിരുന്നു'. -ബിൽ ഗേറ്റ്സ് പറഞ്ഞു. 'ആളുകളെ പ്രചോദിപ്പിക്കുന്നതിൽ അദ്ദേഹം ഒരു മാന്ത്രികനായിരുന്നു. ഞാൻ വളരെ ചെറിയൊരു മാന്ത്രികൻ മാത്രവും. അതുകൊണ്ട്, അദ്ദേഹത്തിെൻറ മന്ത്രങ്ങളിൽ പെടാൻ എനിക്ക് കഴിഞ്ഞില്ല. അദ്ദേഹം മന്ത്രങ്ങൾ ഉരുവിടുന്നതും ആളുകൾ അതുനോക്കി അമ്പരന്നിരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ഒരുപാട് അസൂയാലുവായിരുന്നു. -ഗേറ്റ്സ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞു.
സഹസ്ഥാപകനായിരുന്നിട്ടും ആപ്പിൾ കമ്പനിയിൽ നിന്നും സ്റ്റീവ് ജോബ്സിന് പുറത്തുപോകേണ്ടി വന്നതിനെ കുറിച്ചും ബിൽ ഗേറ്റ്സ് മനസുതുറന്നു. അന്നത്തെ സി.ഇ.ഒ ആയ ജോൺ സ്കല്ലിയുമായും കമ്പനിയുടെ ബോർഡ് അംഗങ്ങളുമായും നിലനിന്നിരുന്ന തർക്കത്തെ തുടർന്നായിരുന്നു ജോബ്സ് കമ്പനിയിൽ നിന്നും നിർബന്ധിതമായി പുറത്താക്കപ്പെട്ടത്. എന്നാൽ, പുറത്തായ ജോബ്സ് 'നെക്സ്ടി' എന്ന പുതിയ കമ്പനി 1997ൽ സ്ഥാപിച്ചു.
അപകടം മണത്ത ആപ്പിൾ നെക്സ്ടി പൂർണ്ണമായും വാങ്ങി സ്റ്റീവ് ജോബ്സിനെ വീണ്ടും കമ്പനിയുടെ സി.ഇ.ഒയായി തിരിച്ചുകൊണ്ടുവരികയായിരുന്നു. 1997ൽ തിരിച്ചുവരവിന് ശേഷം 2011ൽ കാൻസർ ബാധിച്ച് മരിക്കുന്നത് വരെയുള്ള സ്റ്റീവ് ജോബ്സിെൻറ പ്രവർത്തനം തീർത്തും അസാധാരണവും അദ്ഭുതപ്പെടുത്തുന്നതുമായിരുന്നുവെന്ന് ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.