ക്ലബ്ഹൗസിെൻറ പുതിയ മുഖമായി 'ജസ്റ്റിൻ മീസി വില്യംസ്'
text_fieldsപ്രമുഖ ഒാഡിയോ ചാറ്റ് ആപ്പായ ക്ലബ്ഹൗസിന് പുതിയ മുഖമായി ജസ്റ്റിൻ മീസി വില്യംസ്. ആപ്പ് ബീറ്റയിൽ നിന്ന് മാറി എല്ലാവർക്കും ലഭ്യമാക്കിയതിന് പിന്നാലെ ആദ്യമായാണ് ഐക്കൺ മാറുന്നത്.
our new app icon is an entrepreneur, manager, and one of the all-around greatest people on Clubhouse.
— Clubhouse (@Clubhouse) July 21, 2021
here's lookin' at you, @megameezyhttps://t.co/omCKalacah
വ്യവസായ സംഘാടകനും 21 സാവേജിെൻറ മാനേജറുമായ വില്യംസ് അമേരിക്കയിലെ അറ്റ്ലാൻറയിലെ സംഗീത ഇടങ്ങളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്. അദ്ദേഹത്തിെൻറ ക്ലബ് മീസ് - ഓ - എസ്റ്റേറ്റ്സ് സംഗീതം, വ്യവസായം, വിനോദം ഉൾപ്പെടയുള്ള എല്ലാവിധ പ്രവൃത്തികൾക്കും പറ്റിയ ഇടമായാണ് അറിയപ്പെടുന്നതെന്നും ക്ലബ്ഹൗസ് പത്രക്കുറിപ്പിൽ അറിയിച്ചു.
താൻ പന്ത്രണ്ട് വയസ്സ് മുതൽ റാപ്പ് സംഗീതം ചെയ്തു തുടങ്ങിയെന്ന് വില്യംസ് പറഞ്ഞു. അക്കാലത്ത് തനിക്ക് കിട്ടിയ പേരാണ് മീസിയെന്നും അദ്ദേഹം പറഞ്ഞു. "റാപ് ചെയ്യുന്നത് കൊണ്ട് തന്നെ ഞാൻ എപ്പോഴും സംഗീത മേഖലയിലുണ്ടായിരുന്നു. അത്കൊണ്ട് തന്നെ ഇപ്പോഴത്തെ എെൻറ ബന്ധങ്ങളിൽ ഭൂരിഭാഗവും ഹൈസ്കൂൾ റാപ്പിങ് കാലത്തേതാണ്. പാർട്ടികളിൽ പങ്കെടുത്ത് അറ്റ്ലാൻറയിലെ പുതുമുഖ സംഗീതജ്ഞരുമായി നല്ല ബന്ധമുണ്ടാക്കാനും എനിക്ക് കഴിഞ്ഞു. അങ്ങനെയാണ് ഞാൻ മാനേജിങ് മേഖലയിലേക്ക് കടക്കുന്നതും 21 സാവേജിെൻറ മാനേജറാകുന്നതും. " - വില്യംസ് പറഞ്ഞു.
ക്ലബ്ഹൗസിലെ തെൻറ ക്ലബിന് അറ്റ്ലാൻറയിലെ തെൻറ വീടിെൻറ പേര് തന്നെയാണ് ജസ്റ്റിൻ മീസി വില്യംസ് ഇട്ടിരിക്കുന്നത്- മീസ് - ഓ - എസ്റ്റേറ്റ്സ്. കഴിഞ്ഞ വര്ഷം സെപ്റ്റംബറിൽ ജോയിൻ ചെയ്തത് മുതൽ അദ്ദേഹം ക്ലബ്ഹൗസിൽ സജീവമാണ്. ജസ്റ്റിൻ നടത്തുന്ന പ്രതിവാര ഷോ ആയ R&B ഷോ, സംഗീതത്തിലെ സാങ്കേതിക വിദ്യകളിലെ പുതിയ പ്രവണതകളും, എൻ.ബി.എ ആഘോഷങ്ങളും തുടങ്ങിയ വ്യതിരിക്തമായ വിഷയങ്ങളിൽ അദ്ദേഹം തെൻറ റൂമിൽ സംവാദങ്ങൾ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.