Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightചരിത്രം പരിശോധിച്ചാൽ...

ചരിത്രം പരിശോധിച്ചാൽ ദുഃഖിക്കേണ്ട; യൂസ്ഡ് ​ഫോൺ വാങ്ങുന്നതിലെ ചതിക്കുഴി മുന്നറിയിപ്പുമായി പൊലീസ്​

text_fields
bookmark_border
ചരിത്രം പരിശോധിച്ചാൽ ദുഃഖിക്കേണ്ട; യൂസ്ഡ് ​ഫോൺ വാങ്ങുന്നതിലെ ചതിക്കുഴി മുന്നറിയിപ്പുമായി പൊലീസ്​
cancel

കോട്ടയം: ഉപയോഗിച്ച സ്മാർട്ട്​ ഫോൺ വാങ്ങുന്നതിലെ​ ചതിക്കുഴികളെക്കുറിച്ചും അത്​ വാങ്ങുമ്പോൾ കരുതൽ വേണമെന്നുമുള്ള മുന്നറിയിപ്പുമായി പൊലീസ്​. സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണെന്ന്​ വ്യക്​തമായ സാഹചര്യത്തിലാണ്, ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നതിന്‍റെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിട്ടുള്ളത്​. മുൻകരുതലുകളോടെ പ്രവർത്തിച്ചാൽ തട്ടിപ്പുകളിൽനിന്ന് രക്ഷപെടാമെന്നാണ്​ പൊലീസ്​ നൽകുന്ന മുന്നറിയിപ്പ്​.

ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നത് പണം ലാഭിക്കാനുള്ള മികച്ച മാർഗമായിരിക്കാം എന്നാൽ അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് പ്രധാനമാണ്​. സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. അതിനാൽ സെക്കൻഡ് ​ഹാൻഡ് ഫോൺ വാങ്ങുമ്പോൾ ഫോണിന്റെ ചരിത്രം പരിശോധിക്കുകയാണ്​ പ്രധാനം. ഫോൺ എപ്പോഴെങ്കിലും നന്നാക്കിയിട്ടുണ്ടോ അല്ലെങ്കിൽ പുതുക്കിയിട്ടുണ്ടോ എന്ന് വിൽപ്പനക്കാരനോട് ചോദിക്കുക. ഉണ്ടെങ്കിൽ, അറ്റകുറ്റപ്പണികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചറിയണം.

ഉപയോഗിച്ച ഫോൺ വാങ്ങുംമുമ്പ്​ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഫോൺ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ പരിശോധിക്കണം.
  • ഫോൺ ശ്രദ്ധാപൂർവം പരിശോധിക്കുക. കേടുപാടുകളുടെ ലക്ഷണങ്ങൾക്കായി ഫോൺ സസൂഷ്മം പരിശോധിക്കുന്നതിന് പുറമെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും വ്യക്തമായി പരിശോധിച്ചിരിക്കണം.
  • നിയമാനുസൃത വിൽപ്പനക്കാരനിൽ നിന്ന് മാത്രം ഫോൺ വാങ്ങുക.
  • ഓൺലൈൻ മാർക്കറ്റ്‌ പ്ലേസുകളി നിന്നോ അറിയാത്ത വ്യക്തികളിൽനിന്നോ ഉപയോഗിച്ച ഫോണുകൾ വാങ്ങുന്നത് പരമാവധി ഒഴിവാക്കുക.
  • വിൽപനക്കാരനെ നേരിൽ കാണുക, വാങ്ങുന്നതിന് മുമ്പ് ഫോൺ പരിശോധിക്കാൻ അവസരമുണ്ടാക്കണം.
  • വാങ്ങുമ്പോൾ സുരക്ഷിതമായ ഡിജിറ്റൽ പേമെന്റ് രീതി ഉപയോഗിച്ച് പണം നൽകുക. പണം നൽകുന്നത് പരമാവധി ഒഴിവാക്കുക. പണം നൽകിയതിന്‍റെ രശീത്​ വാങ്ങുക. ഫോൺ തിരികെ നൽകേണ്ടി വന്നാൽ ഇത് സഹായിക്കും

വാങ്ങിയ ശേഷം ഇക്കാര്യങ്ങൾ കൂടി ചെയ്യണം

  • ഫോൺ വീണ്ടും ഫാക്ടറി റീസെറ്റ് ചെയ്യുക. മുൻ ഉടമയുടെ എല്ലാ ഡാറ്റയും പൂർണ്ണമായി മായ്ച്ചുകളഞ്ഞെന്ന് ഇത് ഉറപ്പാക്കും
  • ഫോണിന്റെ സോഫ്റ്റ്വെയർ അപ്‌ഡേറ്റ് ചെയ്യുക. ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങൾ നിങ്ങൾക്കുണ്ടെന്ന് ഇത് ഉറപ്പാക്കും
  • ഗൂഗ്ൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ് സ്റ്റോർ പോലുള്ള വിശ്വസനീയ ഉറവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
  • ഫോണിലും, ബാങ്കിങ് അപ്പുകളിലും ശക്തമായ പാസ്‌വേഡോ പിന്നോ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ഫോണിലേക്ക് അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ സഹായിക്കും.
  • ഫിഷിങ്​ പോലുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക. അജ്ഞാതരിൽനിന്നുള്ള ഇമെയിലുകളിലോ ടെക്സ്റ്റ് സന്ദേശങ്ങളിലോ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tech NewsUsed Phones
News Summary - Kerala Police warning on buying used phones
Next Story