Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightകേരളത്തിലെ ഏറ്റവും...

കേരളത്തിലെ ഏറ്റവും വേഗമേറിയ 4ജി നെറ്റ്​വർക്കേതെന്ന്​ പുറത്തുവിട്ട്​ ഊക്​ല

text_fields
bookmark_border
കേരളത്തിലെ ഏറ്റവും വേഗമേറിയ 4ജി നെറ്റ്​വർക്കേതെന്ന്​ പുറത്തുവിട്ട്​ ഊക്​ല
cancel

​കേരളത്തിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്​വർക്​ വൊഡാഫോൺ ഐഡിയയുടേതാണെന്ന്​ ഊക്​ല. തുടർച്ചയായ മൂന്നാം തീവണയാണ്​ സ്​പീഡ്​ ടെസ്റ്റ്​ സേവനദാതാക്കളായ ഊക്​ല വി.ഐയുടെ ജിഗാനെറ്റിനെ സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ ടെലികോം ശൃംഖലയായി തെരഞ്ഞെടുക്കുന്നത്​. 2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച് വരെയുളള മൂന്ന്​ ത്രൈമാസപാദങ്ങളായി അഖിലേന്ത്യാടിസ്ഥാനത്തിലും ഏറ്റവും വേഗതയേറിയ 4ജി സേവനം നൽകിയത്​ വി.ഐ ആണെന്ന്​ ഊക്​ലയുടെ റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ശരാശരി ഡൗണ്‍ലോഡ് വേഗത്തി​െൻറ കാര്യത്തില്‍ വിയുടെ ജിഗാനെറ്റ് ബഹുദൂരം മുന്നിലാണ്​. വര്‍ക്ക് ഫ്രം ഹോം രീതി വ്യാപകമായതോടെ ഇന്ത്യയിലെ ടെലികോം ശൃംഖലകള്‍ വന്‍ ഡാറ്റാ ഉപയോഗത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ജിഗാനെറ്റാണ് ഏറ്റവും സ്ഥിരതയുള്ളതും വേഗതയേറിയതുമായ 4ജി നെറ്റ്​വർക്കെന്ന ഊക്​ലയുടെ കണ്ടെത്തല്‍ വൊഡാഫോൺ ​െഎഡിയക്ക്​ ഏറെ ഗുണം ചെയ്​തേക്കും. മൊബൈല്‍ ടെസ്റ്റിങ്​ ആപ്ലിക്കേഷനുകളുടേയും ഡാറ്റാ വിശകലനങ്ങളുടേയും രംഗത്തെ ആഗോള മുന്‍നിരക്കാരാണ്​ ഊക്​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSNLJioAirtelooklaVifastest 4G network
News Summary - Keralas fastest 4G network by ookla
Next Story