Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോഞ്ചിന്​ മുമ്പേ തരംഗമായി പബ്​ജി ന്യൂ സ്​റ്റേറ്റ്​; ഗെയിമിന്​ 40 ദശലക്ഷം പ്രീ-രജിസ്​ട്രേഷനുകൾ
cancel
Homechevron_rightTECHchevron_rightTech Newschevron_rightലോഞ്ചിന്​ മുമ്പേ...

ലോഞ്ചിന്​ മുമ്പേ തരംഗമായി 'പബ്​ജി ന്യൂ സ്​റ്റേറ്റ്'​; ഗെയിമിന്​ 40 ദശലക്ഷം പ്രീ-രജിസ്​ട്രേഷനുകൾ

text_fields
bookmark_border

ബാറ്റിൽഗ്രൗണ്ട്​സ്​ മൊബൈൽ ഇന്ത്യ (ബി.ജി.എം.​െഎ) എന്ന ഗെയിം ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന്​ മുമ്പായി ദക്ഷിണ കൊറിയൻ കമ്പനിയായ ക്രാഫ്​റ്റൺ പബ്​ജി ​ഗെയിമി​െൻറ പുതിയൊരു വേർഷൻ പ്രഖ്യാപിച്ചിരുന്നു. 'പബ്​ജി: ന്യൂ സ്​റ്റേറ്റ്'​ എന്ന പുതിയ ഗെയിമി​െൻറ ആൻഡ്രോയിഡ്​ പതിപ്പിന്​ വേണ്ടിയുള്ള പ്രീ-രജിസ്ട്രേഷൻ ആഗോളതലത്തിൽ ഫെബ്രുവരിയിലായിരുന്നു ആരംഭിച്ചത്​. എന്നാൽ, ഇന്ത്യയിൽ അടുത്തിടെയാണ് ഗെയിമി​െൻറ മുൻകൂർ രജിസ്ട്രേഷൻ ലഭ്യമായിത്തുടങ്ങിയത്​.

എന്നാൽ, ലോഞ്ച്​ ചെയ്യുന്നതിന്​ മുമ്പ്​ തന്നെ പബ്​ജി: ന്യൂസ്​റ്റേറ്റ്​ വലിയ തരംഗമാണ്​ സൃഷ്​ടിക്കുന്നത്​. ലോകമെമ്പാടുമായി ഗെയിം 40 ദശലക്ഷം പ്രീ-രജിസ്ട്രേഷനുകളാണ്​ സ്വന്തമാക്കിയിരിക്കുന്നത്​. പുതിയ വിശേഷം ട്വിറ്ററിലാണ്​ ക്രാഫ്​റ്റൺ പങ്കുവെച്ചത്​​. 'തങ്ങൾക്ക്​ നൽകുന്ന അനന്തമായ പിന്തുണയ്​ക്ക്​ നന്ദി'യെന്ന് കമ്പനി ട്വീറ്റിൽ കുറിച്ചു. ഒക്​ടോബറിൽ 'പബ്​ജി ന്യൂസ്​റ്റേറ്റി​'െൻറ ഒൗദ്യോഗിക റിലീസ്​ തീയതി പ്രഖ്യാപിക്കുമെന്നും ക്രാഫ്​റ്റൺ അറിയിച്ചിട്ടുണ്ട്​.

PUBG ന്യൂ സ്റ്റേറ്റ് ഗെയിമിനായുള്ള രണ്ടാമത്തെ ആൽഫ ടെസ്റ്റ് ഓഗസ്റ്റിൽ 28 രാജ്യങ്ങളിൽ പൂർത്തിയാക്കിയതായി ക്രാഫ്റ്റൺ അറിയിച്ചു. അതിനാൽ, ഗെയിം അവതരിപ്പിക്കുന്നതിനായി​ ഏറെക്കുറെ തയ്യാറാണ്, കൂടാതെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 40 ദശലക്ഷം പേർക്കായി ഒക്ടോബർ എട്ടിന്​ ലോഞ്ച്​ ചെയ്യാൻ കഴിയുമെന്നാണ്​ ക്രാഫ്​റ്റൺ പ്രതീക്ഷിക്കുന്നത്​.


പബ്​ജി മൊബൈൽ, ബി.ജി.എം.​െഎ, കോൾ ഒാഫ്​ ഡ്യൂട്ടി തുടങ്ങിയ ഗെയിമുകൾ പിന്തുടർന്നുപോരുന്ന ബാറ്റിൽ റോയൽ ഫോർമാറ്റിലുള്ള ഗെയിമാണ്​ പബ്​ജി ന്യൂ സ്​റ്റേറ്റും. എന്നാൽ, പുതിയ ലൊക്കേഷനും ആയുധങ്ങളും ഗെയിം പ്ലേ രീതികളും എലമെൻറുകളുമാണ്​ മറ്റ്​ ഗെയിമുകളുമായി ക്രാഫ്​റ്റൺ നിർമിച്ച ന്യൂ സ്​റ്റേറ്റിനെ വ്യത്യസ്തമാക്കുന്നത്​.

2051-ലാണ്​ ഗെയിം സജ്ജീകരിച്ചിരിക്കുന്നത്​. ഗെയിമേഴ്​സിന്​ ആസ്വദിക്കാനായി മൂന്ന്​ പതിറ്റാണ്ടിന്​ ശേഷമുള്ളതായി തോന്നിക്കുന്ന ഗെയിം ലൊക്കേഷനും നൽകിയിട്ടുണ്ട്​. പബ്​ജി ​മൊബൈലിൽ നേരത്തെയുണ്ടായിരുന്ന എറാങ്കൽ (Erangel) എന്ന മാപ്പിനോട്​ സാമ്യതകളുണ്ടെങ്കിലും പുതിയ ഏരിയകളും അതിനൂതനമായ കെട്ടിടങ്ങളും വാഹനങ്ങളും മറ്റ്​ സൗകര്യങ്ങളും നിറച്ച്​ ഭാവിയിലെ ലോകത്തെ വരച്ചുകാട്ടാനും ഗെയിം ഡെവലപ്പർമാർ ശ്രമിച്ചിട്ടുണ്ട്​.

ഇതുവരെ പബ്​ജി: ന്യൂസ്​റ്റേറ്റ്​ പ്രീ-രജിസ്റ്റർ ചെയ്​തിട്ടില്ലാത്തവർക്ക്​ ഇൗ ലിങ്കുകളിൽ പോയി (ആൻഡ്രോയ്​ഡ്​ - ​െഎ.ഒ.എസ്​) ചെയ്യാവുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PUBGKraftonPUBG New StatePre Registration
News Summary - Kraftons PUBG New State Surpasses 40 Million Pre-Registrations Worldwide
Next Story