ഐ.ടി മേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഗൂഗ്ൾ ക്ലൗഡുമായി കൈകോര്‍ക്കാന്‍ ഒരുങ്ങി കുവൈത്ത് സര്‍ക്കാര്‍. ഐ.ടി മേഖലയില്‍ വന്‍ നിക്ഷേപത്തിനാണ് ഇതുവഴി രാജ്യം ഒരുങ്ങുന്നത്. ഇതിനായി 69 ലക്ഷം ദീനാര്‍ ധനവകുപ്പ് വകയിരുത്തിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് ഗൂഗ്ൾ ക്ലൗഡുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിവേഗം ഡിജിറ്റല്‍വത്കരണ പദ്ധതി നടപ്പാക്കുന്ന കുവൈത്തിലെ വിവരവിനിമയ മേഖലയുടെ വികസനത്തിന് വേഗം കൈവരിക്കാന്‍ ഗൂഗ്ള്‍ ക്ലൗഡിന്റെ വരവോടെ കഴിയും.
അതോടൊപ്പം ഐ.ടി രംഗത്ത് നൂറുകണക്കിന് സ്വദേശികൾക്ക് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി എന്നിവയുമായി സഹകരിച്ചാണ് ഗൂഗ്ൾ ക്ലൗഡ് കുവൈത്തില്‍ പ്രവര്‍ത്തനമാരംഭിക്കുക.
ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നൂതന ഡേറ്റ വിശകലനം, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി തുടങ്ങിയ നിരവധി ക്ലൗഡ് സേവനങ്ങള്‍ ഗൂഗ്ള്‍ വഴി കുവൈത്തില്‍ ലഭ്യമാകും. മേഖല കമ്പ്യൂട്ടര്‍ ഹബ്ബായി മാറുന്നതോടെ രാജ്യത്തിന് നിരവധി നേട്ടങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം സർക്കാർ മേഖലകളിലുൾപ്പെടെ ഡിജിറ്റൽവത്കരണം നടപ്പാക്കുന്നത് വേഗത്തിലാക്കുന്നതിനും പുതിയ നീക്കം സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.