വിഡിയോ കോൺഫറൻസിങ് ലിങ്ക് ഇനി വാട്സ്ആപ്പിലൂടെ അയക്കില്ലെന്ന് സുപ്രീം കോടതി; കാരണമുണ്ട്..!
text_fieldsന്യൂഡൽഹി: വാദം കേൾക്കലുകൾക്കായുള്ള വിഡിയോ കോൺഫറൻസിങ് ലിങ്കുകൾ ഇനിമുതൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ മുഖേന അയക്കില്ലെന്ന തീരുമാനവുമായി സുപ്രീം കോടതി. മാർച്ച് ഒന്ന് മുതലായിരിക്കും ഇത് നടപ്പിലാക്കുകയെന്ന് കോടതി അറിയിച്ചു. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളെയും ഒടിടി പ്ലാറ്റ്ഫോമുകളെയും ഉദ്ദേശിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങളും ചട്ടങ്ങളുമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് സുപ്രീം കോടതി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ഇനിമുതൽ ലിങ്കുകൾ ബന്ധപ്പെട്ട ആളുകൾക്കും അഭിഭാഷകർക്ക് അവരുടെ മൊബൈൽ നമ്പറുകളിലേക്ക് എസ്.എം.എസ് വഴിയോ, ഇ-മെയിൽ ആയോ അയച്ചു നൽകാനും തീരുമാനിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയായിരുന്നു സർക്കാർ സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്കും ഒടിടി സേവനങ്ങൾക്കുമായി പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താൻ അതിെൻറ നടത്തിപ്പുകാരായ സ്ഥാപനങ്ങളെ നിയമപരമായി ബാധ്യസ്ഥരാക്കുന്നതടക്കം നിരവധി വിവാദ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ചട്ടങ്ങളാണ് സർക്കാർ പുറത്തിറക്കിയത്. ഫേസ്ബുക്ക്, വാട്സാപ്, ട്വിറ്റർ പോലുള്ള സമൂഹ മാധ്യമങ്ങൾ, ഓൺലൈൻ വാർത്ത മാധ്യമങ്ങൾ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒ.ടി.ടി (ഓവർ ദി ടോപ്) പ്ലാറ്റ്ഫോമുകൾ എന്നിവക്കെല്ലാം പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.