ഇനിമുതൽ നാല് വർഷത്തേക്ക് അപ്ഡേറ്റുകൾ നൽകുമെന്ന് സാംസങ്; ഏതൊക്കെ മോഡലുകൾക്കെന്ന് അറിയാം..
text_fieldsആപ്പിളിനെ കുറിച്ച് ഫാൻബോയ്സ് എന്നും മഹിമയായി പറയാറുള്ള ഒരു കാര്യം തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് ആപ്പിൾ ഉറപ്പുവരുത്തുന്ന അഞ്ച് വർഷത്തെ സോഫ്റ്റ്വെയർ അപ്ഡേറ്റാണ്. വർഷാ വർഷം പുതിയ ഫോണുകൾ വിപണിയിലെത്തിക്കുമെങ്കിലും വലിയ വില നൽകി പ്രിയ ഉപയോക്താക്കൾ വാങ്ങിച്ച പഴയ മോഡലുകളെ അവർ മറക്കാറില്ല. പുതിയ ഫോണുകളുടെ ലേറ്റ്സ്റ്റ് സോഫ്റ്റ്വെയർ ഫീച്ചറുകളും സുരക്ഷയും ആപ്പിൾ, പഴയ ഫോണുകൾക്കും അപ്ഡേറ്റായി നൽകും.
എന്നാൽ, സാംസങ്ങും തങ്ങളുടെ യൂസർമാർക്ക് പുതിയ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്. ഇനിമുതൽ ചില സാംസങ് ഫോണുകൾക്ക് നാല് വർഷം സുരക്ഷാ അപ്ഡേറ്റ് നൽകുമെന്നാണ് കൊറിയൻ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ രണ്ട് വർഷക്കാലത്തേക്കായിരുന്നു ഡിവൈസുകൾക്ക് ആൻഡ്രോയ്ഡ് സെക്യൂരിറ്റി അപ്ഡേറ്റുകൾ നൽകാമെന്നേറ്റിരുന്നത്. അതോടെ പുതിയ സാംസങ് ഫോണുകൾക്കും ചില പഴയ ഫോണുകൾക്കും കമ്പനിയുടെ സുരക്ഷാ വലയം നാല് വർഷക്കാലം വരെയുണ്ടാവും. ഒൗദ്യോഗിക ബ്ലോഗ്പോസ്റ്റിലൂടെയാണ് സാംസങ് ഇത് അറിയിച്ചത്.
ഏതൊക്കെ സാംസങ് ഡിവൈസുകൾക്കാണ് നാല് വർഷം സെക്യൂരിറ്റി അപ്ഡേറ്റുകൾ ലഭിക്കുകയെന്ന് കമ്പനി പുറത്തുവിട്ടിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന മോഡലുകൾക്കും അവയുടെ പൻഗാമികളായി എത്തുന്നവർക്കും നാല് വർഷം അപ്ഡേറ്റുകൾ ആസ്വദിക്കാം.
- ഗാലക്സി ഫോൾഡബിൾ ഫോണുകൾ: Fold, Z Fold2 5G, Z Flip, Z Flip 5G
- ഗാലക്സി എസ് സീരീസ്: S10, S10+, S10e, S10 5G, S10 Lite, S20 5G, S20+ 5G, S20 Ultra 5G, S20 FE 5G, S21 5G, S21+ 5G, S21 Ultra 5G
- ഗലാക്സി നോട്ട് സീരീസ്: Note10, Note10+, Note10+ 5G, Note20 5G, Note20 Ultra 5G
- ഗാലക്സി എ സീരീസ്: A10e, A20, A50, A11, A21, A51, A51 5G, A71 5G
- ഗാലക്സി എക്സ് കവർ സീരീസ്: XCover FieldPro, XCover Pro
- ഗാലക്സി ടാബ് സീരീസ്: Tab Active Pro, Tab Active3, Tab A 8 (2019), Tab A with S Pen, Tab A 8.4 (2020), Tab A7, Tab S5e, Tab S6, Tab S6 5G, Tab S6 Lite, Tab S7, Tab S7+
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.