Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചൈനീസ്​ ഫോണുകൾ ഉപേക്ഷിക്കുക..! പ്രത്യേകിച്ച്​ ഷവോമിയുടെ​; ജനങ്ങളോട്​ ആഹ്വാനം ചെയ്​ത്​ ഒരു രാജ്യം
cancel
Homechevron_rightTECHchevron_rightTech Newschevron_rightചൈനീസ്​ ഫോണുകൾ...

ചൈനീസ്​ ഫോണുകൾ ഉപേക്ഷിക്കുക..! പ്രത്യേകിച്ച്​ ഷവോമിയുടെ​; ജനങ്ങളോട്​ ആഹ്വാനം ചെയ്​ത്​ ഒരു രാജ്യം

text_fields
bookmark_border

​ചൈനീസ്​ കമ്പനികളുടെ ഫോണുകൾ കഴിയുന്നത്ര വേഗത്തിൽ ഉപേക്ഷിക്കാൻ ജനങ്ങളോട്​ ആഹ്വാനം ചെയ്​ത്​ യൂറോപ്യൻ രാജ്യമായ ലിത്വാനിയ. ചൈനീസ്​ സ്​മാർട്ട്​ഫോൺ ഭീമനായ ഷവോമിയുടെ 'മി10ടി' എന്ന ഫോണിനെ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു മുന്നറിയിപ്പ്​ നൽകിയത്​.

പുതിയ 5ജി ഫോണുകൾ വാങ്ങരുതെന്നും ഗുരുതരമായ സുരക്ഷാ വീഴ്​ച്ചകളുണ്ടെന്നും ലിത്വാന നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റർ അറിയിച്ചു. ഹ്വാവേ, ഷവോമി ഫോൺ ഉപയോഗിക്കുന്നത്​ ജനങ്ങൾ നിർത്തണം എന്ന തരത്തിലാണ്​ സൈബര്‍ സെക്യൂരിറ്റി സെന്‍ററി​െൻറ നിർദേശം.

ചൈനീസ് നിര്‍മാതാക്കളുടെ 5ജി ഫോണുകള്‍ പരിശോധിച്ചതിന്​ പിന്നാലെ ഒരു ഫോണിന് ബില്‍റ്റ് ഇന്‍ സെന്‍സര്‍ഷിപ്പ് ഉള്ളതായും മറ്റൊന്നിന് സുരക്ഷാ പ്രശ്നങ്ങളുള്ളതായും അധികൃതർ കണ്ടെത്തി. ഷവോമി ഫോണുകളിൽ കാര്യമായ സുരക്ഷാ വീഴ്​ച്ചകളുണ്ടെന്നും​​ അവർ ചൂണ്ടിക്കാട്ടി​. ചൈനീസ്​ ഫോണുകളെല്ലാം തന്നെ പ്രശ്​നക്കാരാണെന്നും അവയിൽ ഇൻസ്റ്റാൾ ചെയ്​തിരിക്കുന്ന ആപ്പുകൾ ഉപയോക്​താക്കളുടെ വിവരങ്ങൾ ചോർത്തുന്നതും സംബന്ധിച്ച്​ സൈബര്‍ സെക്യൂരിറ്റി സെന്‍റര്‍ മുന്നറിയിപ്പ്​ നൽകി.

എന്തായാലും ലിത്വാനിയയുടെ കണ്ടെത്തലുകൾക്ക്​ ലോകരാജ്യങ്ങൾ കാര്യമായ പ്രാധാന്യം നൽകിയിട്ടുണ്ട്​. വിഷയം ഗൗരവത്തിലെടുത്തതായി അമേരിക്ക അവരെ അറിയിക്കുകയും ചെയ്​തു.

അതേസമയം, ഉപഭോക്താക്കളുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും ആശയവിനിമയം സുരക്ഷിതമാണെന്നും സെന്‍സര്‍ ചെയ്യുന്നില്ലെന്നും കമ്പനികള്‍ അറിയിച്ചു. തങ്ങൾ ഒരു തരത്തിലും യൂസർമാരുടെ ഡാറ്റ ഉപയോഗത്തില്‍ ഇടപെടുന്നില്ലെന്ന് ഷവോമി വ്യക്​തമാക്കി. യൂറോപ്യന്‍ യൂണിയന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ പ്രകാരം നിര്‍മ്മിക്കുന്നവയാണ്​ തങ്ങളുടെ ഫോണുകളെന്നും കമ്പനി അവകാശപ്പെട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:XiaomiHuaweiChinese phonesLithuania
News Summary - Lithuania is urging its citizens to throw away their Chinese phones
Next Story