‘ആമസോണിൽ ഓർഡർ ചെയ്തത് 19,000 രൂപയുടെ ഹെഡ്ഫോൺ, കിട്ടിയത്..!’; ദുരനുഭവം പങ്കുവെച്ച് യുവാവ്
text_fieldsഷോപ്പുകളിൽ പോയി സാധനങ്ങൾ വാങ്ങുന്നതിനേക്കാൾ നമ്മൾ പലപ്പോഴും ഓൺലൈൻ ഷോപ്പിങ് തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ വിലക്കുറവും സൗകര്യപ്രദവുമായതിനാലാണ്. ഏതാനും ക്ലിക്കുകളിലൂടെ, നമ്മുടെ വീടുകളിൽ നിന്ന് പുറത്തുപോകാതെ തന്നെ നമുക്ക് ആവശ്യമുള്ളത് ഓർഡർ ചെയ്യാൻ കഴിയും.
ഓൺലൈൻ ഷോപ്പിങ് ഒരുപാട് സമയവും അധ്വാനവും ലാഭിക്കാൻ നമ്മെ സഹായിക്കും. മികച്ച ഡീലുകൾ കണ്ടെത്താനായി ഓൺലൈനായി തന്നെ നമുക്ക് വിലകൾ താരതമ്യം ചെയ്യാം. പക്ഷേ, എല്ലാത്തിനേയും പോലെ, ഇതിന് അതിന്റെ പോരായ്മകളുമുണ്ട്.
ചിലർക്ക് അവരുടെ ഓർഡറുകൾ വൈകി ലഭിക്കുന്നതും തെറ്റായതോ കേടായതോ ആയ ഉൽപ്പന്നങ്ങൾ ലഭിക്കുന്നതുമടക്കമുള്ള മോശം അനുഭവങ്ങൾ നേരിടേണ്ടിവരാറുണ്ട്. അത്തരം അനുഭവങ്ങൾ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്. അത്തരത്തിലൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് യാഷ് ഓജ എന്ന യുവാവ്.
അടുത്തിടെ, ആമസോണിൽ നിന്ന് 19,000 രൂപ വിലയുള്ള സോണി (Sony XB910N) വയർലെസ് ഹെഡ്‌ഫോൺ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് കോൾഗേറ്റ് ടൂത്ത് പേസ്റ്റായിരുന്നു. എക്സിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് തനിക്ക് ലഭിച്ച മുട്ടൻ പണിയെ കുറിച്ച് യുവാവ് വിവരിച്ചത്. പ്രൊഡക്ട് അൺബോക്സ് ചെയ്യുന്നതിന്റെ വിഡിയോ യഷ് പങ്കുവെച്ചിട്ടുണ്ട്. "ശരി ഞാൻ സോണി ഹെഡ്ഫോൺ ഓർഡർ ചെയ്തു, എനിക്ക് കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ലഭിച്ചു." - എന്നായിരുന്നു അതിന് അടിക്കുറിപ്പായി എഴുതിയത്.
അതോടെ ആമസോൺ സപ്പോർട്ട് ടീം ക്ഷമാപണവുമായി എത്തി. ഓര്‍ഡര്‍ ചെയ്ത ഉത്പന്നം നല്‍കാമെന്നും അവർ അറിയിച്ചു. "നിങ്ങളെ സഹായിക്കാം. ദയവായി ഞങ്ങളെ മെസേജിലൂടെ ബന്ധപ്പെടുക. എന്നാല്‍ ഓർഡർ, അക്കൗണ്ട് വിശദാംശങ്ങൾ മെസേജിലൂടെ ഞങ്ങളെ അറിയിക്കരുത്. അത് വ്യക്തിഗത വിവരങ്ങളായി ഞങ്ങള്‍ കണക്കാക്കുന്നു"
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.