ഷവോമിയെ ഇന്ത്യയിലെ ‘നമ്പർ വൺ സ്മാർട്ട്ഫോൺ ബ്രാൻഡാ’ക്കിയ മനു കുമാർ ജെയിൻ രാജിവെച്ചു
text_fieldsനീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം മനു കുമാർ ജെയിൻ ഷവോമിയിൽ നിന്ന് രാജിവെച്ചു. ചൈനീസ് ടെക് ഭീമനായ ഷവോമിയെ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാൻഡാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ച അദ്ദേഹം ‘ഷവോമി ഇന്ത്യ’യുടെ മാനേജിങ് ഡയറക്ടറും ഷവോമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റുമായിരുന്നു. രണ്ട് സ്ഥാനങ്ങളും രാജി വെച്ച കാര്യം മനു കുമാർ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ജീവിതത്തിൽ എപ്പോഴും സ്ഥായിയായ ഒരു കാര്യം മാറ്റമാണ്!
കഴിഞ്ഞ 9 വർഷമായി, നിങ്ങളിൽ നിന്ന് വളരെയധികം സ്നേഹം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. അത് ഈ വിടവാങ്ങൽ വളരെ ബുദ്ധിമുട്ടുള്ളതാക്കുന്നു. എല്ലാവർക്കും നന്ദി. ❤️
ഒരു യാത്രയുടെ അവസാനം, ആവേശകരമായ അവസരങ്ങൾ നിറഞ്ഞ ഒരു പുതിയ യാത്രയുടെ തുടക്കം കുറിക്കുന്നു. ഒരു പുതിയ സാഹസികതയ്ക്ക് ഹലോ! - മനു കുമാർ ട്വിറ്ററിൽ കുറിച്ചു.
2014ലായിരുന്നു മനു കുമാർ ഷവോമിയിലെത്തിയത്. ഷവോമി അവരുടെ ഇന്ത്യയിലെ യാത്ര ആരംഭിക്കുന്നതും ആ കാലത്തായിരുന്നു. അന്ന് തൊട്ട് ഇന്ന് വരെ ആരെയും കൊതിപ്പിക്കുന്ന വളർച്ചയാണ് ചൈനീസ് സ്മാർട്ട്ഫോൺ ഭീമൻ ഇന്ത്യയിൽ സ്വന്തമാക്കിയത്. മൂന്ന് വർഷങ്ങൾ കൊണ്ട് മനു കുമാറിന്റെ നേതൃത്വത്തിൽ ഷവോമി വെറും മൂന്ന് വർഷങ്ങൾ കൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാൻഡായി മാറിയത്. അത് ഇപ്പോഴും അങ്ങനെ തന്നെ തുടരുകയാണ്.
ജബോംഗ് ഡോട്ട് കോമിന്റെ സഹസ്ഥാപകൻ കൂടിയാണ് മനു കുമാർ ജെയിൻ. ലൈഫ് സ്റ്റൈൽ - ഫാഷൻ രംഗത്ത് ഏറ്റവും പ്രചാരമുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ഒന്നാണ് Jabong.com. അതേസമയം, തന്റെ അടുത്ത തട്ടകത്തെ കുറിച്ച് അദ്ദേഹം സൂചനകളൊന്നും നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.