
തൊഴിലാളികൾ തൃപ്തരല്ല; മികച്ച 100 സി.ഇ.ഒമാരുടെ പട്ടികയിൽ നിന്ന് സുക്കർബർഗ് പുറത്ത്
text_fields2013ന് ശേഷം ആദ്യമായി പ്രമുഖ ജോബ് സെര്‍ച്ച് വെബ്സൈറ്റായ ഗ്ലാസ്ഡോര്‍ തയാറാക്കിയ ലോകത്തിലെ മികച്ച 100 ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍മാരുടെ പട്ടികയില്‍ നിന്ന് പുറത്തായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. അതാത് സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ നല്‍കുന്ന റേറ്റിങ് അടിസ്ഥാനമാക്കിയാണ് ഗ്ലാസ്ഡോർ അവരുടെ സി.ഇ.ഒ പട്ടിക തയാറാക്കുന്നത്. 1000 ജീവനക്കാരില്‍ കൂടുതലുള്ള കമ്പനികളെയാണ് പരിഗണിക്കുന്നത്.
ഫേസ്ബുക്ക് ജീവനക്കാര്‍ക്കിടയില്‍ ഗ്ലാസ്ഡോര്‍ നടത്തിയ സര്‍വേ അനുസരിച്ച് മാര്‍ക്ക് സുക്കര്ബര്ഗിെൻറ റേറ്റിങ് 2019 ലെ 94 ല്‍ നിന്ന് 2021 ആയപ്പോള്‍ 89 ശതമാനമായി കുറയുകയായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് 2020ൽ പട്ടികയുണ്ടാക്കിയിരുന്നില്ല. 2013-ല്‍ ആദ്യമായി ഗ്ലാസ്ഡോര്‍ അവരുടെ മികച്ച 100 സി.ഇ.ഒ പട്ടിക തയാറാക്കിയപ്പോള്‍ 99 ശതമാനം റേറ്റിങ്ങോടെ സുക്കര്‍ബര്‍ഗായിരുന്നു മുന്നിൽ.
സി.ഇ.ഒമാരില്‍ ബോസ്റ്റണ്‍ കണ്‍സള്‍ട്ട് ഗ്രൂപ്പിെൻറ റിച്ച് ലെസ്സര്‍ ആണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അഡോബ് സി.ഇ.ഒ ശാന്തനു നാരായണ്‍, എംഡി ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെേൻറഴ്സിലെ പീറ്റര്‍ പിസ്റ്റേഴ്സ്, സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് സി.ഇ.ഒ ഗാരി സി. കെല്ലി, വിസയുടെ ആല്‍ഫ്രഡ് എഫ്. കെല്ലി ജൂനിയര്‍, മൈക്രോസോഫ്റ്റിെൻറ സത്യ നദെല്ല തുടങ്ങിയവരാണ് രണ്ട് മുതൽ ആറു വരെയുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്. യുഎസ്, കാനഡ, യുകെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളെയാണ് സാധാരണ ഗ്ലാസ്ഡോര്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.