ക്ലബ്ഹൗസിനെ വെല്ലാൻ പുതിയ 'ഓഡിയോ റൂമു'മായി ഫേസ്ബുക്ക്
text_fieldsവോയിസ് ഒൺലി സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമായ ക്ലബ്ഹൗസിന് വെല്ലുവിളിയേകാൻ 'ഓഡിയോ റൂമു'മായി ഫേസ്ബുക്ക്. ക്ലബ് ഹൗസും ട്വിറ്റര്‍ സ്പേയ്സസും സജീവമായതോടെയാണ് ഫേസ്ബുക്കിെൻറ നീക്കം. ഫേസ്ബുക്കും മെസഞ്ചറും ഉപയോഗപ്പെടുത്തി ക്ലബ് ഹൗസിന്‍റെ അതേ മാതൃകയില്‍ ഓഡിയോ ചാറ്റ് രൂപത്തിലാണ് ഫേസ്ബുക്ക് ഓഡിയോ റൂം പ്രവർത്തിക്കുന്നത്. ഓഡിയോ റൂമിെൻറ ആദ്യ ബീറ്റ പരീക്ഷണ സെഷന്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് സഹപ്രവര്‍ത്തകരുമായി നടത്തി. ആദ്യ ഓഡിയോ റൂമില്‍ ഫേസ്ബുക്കിലെ ഗെയിമിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സുക്കര്‍ബര്‍ഗ് സഹപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയത്.
Testing out Live Audio Rooms with Mark, @fidjissimo, and some of our Facebook Gaming Creators today. Drop by at 10am PT (US only for now; make sure you're using the latest app version) https://t.co/mpAf9ULguf
— Boz (@boztank) June 15, 2021
ചര്‍ച്ചയുടെ സംഘാടകരെ 'ഹോസ്റ്റ്' എന്ന അടിക്കുറുപ്പില്‍ ഓഡിയോ റൂമിലെ മുകള്‍ നിരയില്‍ കാണിക്കും. റൂമിലെ കേള്‍വിക്കാരെ ക്ലബ് ഹൗസ് മാതൃകയില്‍ താഴെയായും അണിനിരത്തുന്ന രീതി തന്നെയാണ് ഫേസ്ബുക്ക് ഓഡിയോ റൂമും പിന്തുടരുന്നത്. റൂമിലെ സ്പീക്കര്‍മാര്‍ പിന്തുടരുന്നവര്‍ റുമിലെ ആദ്യ വരിയില്‍ വരുന്ന രീതിയിലാണ് ക്രമീകരണം. റൂമില്‍ സംസാരം തുടര്‍ന്നു കൊണ്ടിരിക്കുന്നവരെ തിളക്കമുള്ള നീല, പര്‍പ്പിള്‍, പിങ്ക് വൃത്തത്തിനുള്ളില്‍ കാണിക്കും.
ഫേസ്ബുക്കിലെ വെരിഫൈഡ് പ്രൊഫൈലുകളെ നീല ടിക്കിലും റൂമില്‍ കാണാവുന്നതാണ്. ഓഡിയോ റൂമിലെ മൂന്ന് പൊട്ടുകള്‍ വഴി മെനുവിലൂടെ ചര്‍ച്ചയുടെ ഓട്ടോ ജനറേറ്റഡ് സബ് ടൈറ്റിലുകള്‍ ലഭിക്കുന്നതാണ്. റൂമിലെ ബഗുകളും പ്രശ്നങ്ങളും ഇതേ മെനു ബട്ടണിലൂടെ റിപ്പോര്‍ട്ട് ചെയ്യാം. നിലവില്‍ ബീറ്റ പതിപ്പ് ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ലഭ്യമാണ്. യഥാർഥ പതിപ്പ് വൈകാതെ എല്ലാവരിലേക്കും എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.