'രാവിലെ എഴുന്നേറ്റയുടനെ വയറിൽ ശക്തമായ ഇടി കിട്ടുന്നത് പോലെ'; ദുഃഖം പങ്കുവെച്ച് സക്കർബർഗ്
text_fieldsലോകസമ്പന്നരിൽ ഒരാളാണ് മെറ്റ സി.ഇ.ഒ മാർക് സക്കർബർഗ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് അടക്കം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളുടെ തലവൻ. ടെക്നോളജി രംഗത്തെ സെലിബ്രിറ്റിയും ആഗോളതലത്തിൽ തന്നെ ഏറ്റവും അറിയപ്പെടുന്ന വ്യക്തികളിലൊരാളുമൊക്കെ ആയിട്ടും തന്റെ സമൂഹ മാധ്യമ ജീവിതം തീർത്തും കഠിനമാണെന്നാണ് സക്കർബർഗ് പറയുന്നത്.
മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ചീഫ് എക്‌സിക്യൂട്ടീവായി എല്ലാ ദിവസവും ഉണരുന്നത് വയറ്റിൽ ശക്തമായ ഇടികിട്ടുന്നതിന് തുല്യമാണെന്ന് മാർക്ക് സക്കർബർഗ് പറയുന്നു. "രാവിലെ എഴുന്നേറ്റ് ഫോണിലേക്ക് നോക്കിയാൽ, ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ കുമിഞ്ഞുകൂടിയതായി കാണാം, എന്നാൽ, അവയിൽ കൂടുതലും, അത്ര നല്ല സന്ദേശങ്ങളായിരിക്കില്ല. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ ഉടനെ വയറ്റിൽ ആരെങ്കിലും വന്ന് ഇടിക്കുന്നത് പോലെയാണ് അത് അനുഭവപ്പെടുക''. -ജോ റോഗന്റെ പോഡ്കാസ്റ്റിൽ അദ്ദേഹം വെളിപ്പെടുത്തി.
'സന്ദേശങ്ങൾ വായിച്ച് കഴിഞ്ഞാൽ, എന്നെ തന്നെ ഒന്ന് പുനഃസജ്ജമാക്കേണ്ടതായി വരും. അതിനെ കുറിച്ച് ഓർത്ത് സമ്മർദ്ദത്തിലാകാതെ പ്രൊഡക്ടീവായി മാറാനും ശ്രമിക്കും'. സർഫിംഗ് അല്ലെങ്കിൽ വിവിധ ആയോധന കലകൾ പോലുള്ള ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാൻ ദിവസവും താൻ ഒന്നോ രണ്ടോ മണിക്കൂർ ചെലവഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‍പോട്ടിഫൈക്ക് വേണ്ടി സക്കർബർഗുമായി ഏകദേശം മൂന്ന് മണിക്കൂർ നീണ്ട അഭിമുഖമാണ് റോഗൻ നടത്തിയത്. ശാരീരിക പ്രവർത്തനത്തിന് മുൻഗണന നൽകുന്നതും, എതിരാളിയായ ട്വിറ്ററുമായി ഇൻസ്റ്റാഗ്രാമിനെ താരതമ്യം ചെയ്യുന്നതും, ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യൽ തുടങ്ങി നിരവധി വിഷയങ്ങളിലുള്ള തന്റെ കാഴ്ചപ്പാടുകൾ സക്കർബർഗ് അഭിമുഖത്തിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.