പുതിയ മാറ്റങ്ങളോടെ മാവിക്-3 ഡ്രോണുകൾ
text_fieldsഒരുപിടി നല്ല മാറ്റങ്ങളുമായാണ് ഡി.ജെ.ഐയുടെ MAVIC-3ഡ്രോൺ പുറത്തിറക്കിയത്. hasselblad,dji എന്നീ 2 കമ്പനികളുടെ സഹകരണത്തോടെയാണ് മാവിക് 3 നിർമിച്ചത്. mavic 3, mavic 3 cine എന്നീ 2 വേർഷൻ ആണ് dji പുറത്തിറക്കിയത്. പ്രത്യേകം സെൻസറുകളോടെയുള്ള ഡ്യുവൽ ക്യാമറയാണ് DJI Mavic-3യുടെ ഹൈലൈറ്റ്. 2018ൽ പുറത്തിറങ്ങിയ മാവിക് 2 pro യിലൂടെയാണ് ഹാസൽബ്ലാഡുമായി ആദ്യ സഹകരണം dji നടത്തിയത്. രൂപത്തിൽ മാവിക് 2 പ്രോയുമായി കാര്യമായ വ്യത്യാസമില്ലങ്കിലും നിരവധി മാറ്റങ്ങളാണ് മാവിക് 3 മുന്നോട്ടു വെക്കുന്നത്. മാവിക് 3 ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്ന് പറയുന്ന 3 കാരണങ്ങളിൽ ഒന്ന് ഹാസൽബ്ലേഡിെൻറ രണ്ട് ലെൻസുകളാണ്.
4/3rd സീമോസ് സെൻസറുള്ള പ്രധാന ക്യാമറയും അര ഇഞ്ച് സെൻസറോടെയുള്ള ടെലിസ്കോപിക് ക്യാമറയുമാണ് പ്രധാന ആകർഷണം. രണ്ടാമത്തെ കാരണം, omnidirectional obstacle sensing system അഥവാ എല്ലാ വശങ്ങളിലേക്കുമുള്ള തടസങ്ങൾ തിരിച്ചറിഞ് സുരക്ഷിതമായ പറക്കൽ സാധ്യമാക്കുന്നു എന്നതാണ്. മൂന്നാമത്തെ കാരണം നല്ല കാലാവസ്ഥയിൽ`46 മിനുട്ട് ഫ്ലയിങ് കപ്പാസിറ്റി ഇതിനുണ്ട് എന്നതാണ്. സെൻസിംഗ് കപ്പാസിറ്റി കൂടിയതിനാൽ തന്നെ റിട്ടേൺ ടു ഹോം ഫങ്ങ്ഷനിൽ കാര്യമായ മാറ്റമുണ്ട്. ചുറ്റുപാട് സ്കാൻ ചെയ്ത്, കാറ്റിെൻറ സാഹചര്യം മനസ്സിലാക്കി കുറുക്കു വഴി പിടിക്കുന്ന മികച്ച രീതിയിലേക് മാവിക്-3യെ മാറ്റിട്ടുണ്ട്.
അതിനാൽ തന്നെ ഊർജ ഉപയോഗം ലാഭകരമായിരിക്കും. ഇതിനായി പ്രതേക ബട്ടണും ആർ.സി പോയിലുണ്ട്. പ്രൊപ്പല്ലറുകളും അതിെൻറ മോട്ടോറുകളും മികച്ചതാക്കിയുട്ടുണ്ട് എന്നാണ് dji അവകാശപെടുന്നത്. സുരക്ഷിതമായ വഴിയിലൂടെ വേഗത്തിലുള്ള വസ്തുക്കളെ പിന്തുടരാനുള്ള അപ്ഡേഷന് ഉറപ്പാകീട്ടുണ്ട് . കാഴ്ച മറഞ്ഞാലും കണ്ടെത്തി ട്രാക്ക് ചെയ്യുന്നതിലും മാവിക് 3 മറ്റുള്ളവരിൽ നിന്നും ഒരുപടി മുന്നിലാണ്. യു.എസ്.ബി സി ഉപയോഗിച്ചുള്ള ഡയറക്റ്റ് ഫാസ്റ്റ് ചാർജിങ്, ആൻറിന പവർ, ട്രാൻസ്മിഷൻ ഡിസ്റ്റൻസ് തുടങ്ങിയ dji rc pro പാനലിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാ വശങ്ങളിലേക്കുമുള്ള സെൻസിംഗ് കപ്പാസിറ്റിയും മികച്ചതാണ്.
ഒ 3 പ്ലസ് വീഡിയോ ട്രാൻസ്മിഷൻ, പ്രതേക ഡോൻഡ്ൾ വഴി 4ജി നെറ്റവർക്കിലേക് ട്രാൻസ്മിഷൻ, dji wifi ട്രാൻസ്മിഷൻ തുടങ്ങിയ ഫയൽ കൈമാറ്റ രീതികളും ഈ ഡ്രോണിലുണ്ട്. അര ഇഞ്ച് സെൻസറുള്ള റ്റെലിലെൻസിലും ഹൈ ഡൈനാമിക് റസല്യൂഷനുള്ള ലോ ലൈറ്റ് ചിത്രങ്ങൾ എടുക്കാൻ മാവിക് 3 പ്രാപ്തമാണെന്ന് djiപറയുന്നു. 12 bit raw 20 mp ഫോട്ടോയാണ് വൈഡ് ആംഗിൾ ക്യാമറയുടെ പ്രതേകത. 50fps ലുള്ള 5.1k വിഡിയോ, 120 fps സ്ലോ മോഷണനോടെയുള്ള 4k വീഡിയോ, ഫുൾ എച്ച്.ഡിയിൽ 200 fps സ്ലോമോഷൻ വിഡിയോ എന്നിവയാണ് മറ്റൊരു ആകർഷണം. telescopic lense ലെ 28x(time) hybrid zoom പ്രത്യേകം അറ്റാച്ച് ചെയ്യാവുന്ന വൈഡ് ആംഗിൾ ലെൻസിൽ 15.5 mm വിശാലമായ വിഡിയോകളും ലഭ്യമാകും.
കൂടുതൽ പ്രൊഫഷണൽ സാധ്യത ഉൾപ്പെടുത്തിയാണ് മാവിക്-3 സിനിയുടെ നിർമ്മാണം. വ്യാവസായിക അടിസ്ഥാനത്തിലെ ഉയർന്ന ഗുണനിലവാരമുള്ള വീഡിയോ ലഭ്യമാകാനായി ആപ്പ്ൾ പ്രോ റെസ് 422 hq codec വീഡിയോ മാവിക് 3 യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ എഡിറ്റിങ് പിന്തുണക്ക് വേണ്ടി 10 ബിറ്റ് കളർ ടേപ്‌തോടുകൂടിയുള്ള ഡി ലോഗ്, 1tb ssd drive സപ്പോർട്ട് തുടങ്ങിയ പ്രധാന സവിശേഷതകൾ സിനിയിലുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ കൂടാതെയുള്ള HASSALBLAD NATURAL COLOR സൊലൂഷൻ സാങ്കേതിക പിന്തുണയും മാവിക് 3 സിനിയുടെ മാത്രം പ്രതേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.