'യുദ്ധത്തിന് പ്രേരിപ്പിക്കുന്നു'; ഗൂഗിളിനും മെറ്റയ്ക്കും ഉത്തരവാദിത്തമെന്ന് റഷ്യ
text_fieldsയുക്രെയ്നിൽ അധിനിവേശം തുടരവേ, അമേരിക്കൻ ടെക് ഭീമന്മാരായ ഗൂഗ്ളിനെയും മെറ്റയെയും കടന്നാക്രമിച്ച് റഷ്യ. യു.എസ് ടെക് ഭീമന്മാരായ മെറ്റയും ഗൂഗിളുമാണ് യുദ്ധത്തിന് പ്രേരണ നൽകുന്നതിന് ഉത്തരവാദികളെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞതായി റോയട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യൂറോപ്പിൽ റഷ്യൻ മാധ്യമങ്ങളോട് വിവേചനം കാണിക്കുന്നത് ടെക് കമ്പനികൾ അവസാനിപ്പിക്കണമെന്നും റഷ്യയുടെ സ്റ്റേറ്റ് കമ്മ്യൂണിക്കേഷൻ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്.
പാശ്ചാത്യ ടെക് കമ്പനികളെ "യുദ്ധത്തിന് പ്രേരിപ്പിക്കുന്ന"തിന് ഉത്തരവാദികളാക്കാൻ ഒരു സംവിധാനം സൃഷ്ടിക്കണമെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നിർദ്ദേശിച്ചു. റഷ്യയുടെ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കാത്തതിനാൽ രാജ്യത്ത് നിയന്ത്രണ നടപടികൾ നേരിടുന്ന ചുരുക്കം ചില ടെക് കമ്പനികളിൽ ഗൂഗിളും മെറ്റയുമുണ്ട്.
കഴിഞ്ഞയാഴ്ച ആരംഭിച്ച റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശം മോസ്‌കോയ്‌ക്കെതിരെ നിരവധി അന്താരാഷ്ട്ര ഉപരോധങ്ങൾക്ക് കാരണമായിരുന്നു. വിവിധ യുഎസ് കമ്പനികൾ റഷ്യയുമായുള്ള ബിസിനസ് അവസാനിപ്പിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. മൈക്രോസോഫ്റ്റ്, ട്വിറ്റര്‍, ഗൂഗിള്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ ഇതിനോടകം തന്നെ റഷ്യക്കെതിരെ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.