'മെറ്റ ഇന്ത്യ' മേധാവി അജിത് മോഹൻ രാജിവെച്ചു
text_fieldsഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് മാതൃകമ്പനിയായ മെറ്റ (META)യുടെ ഇന്ത്യാ മേധാവി അജിത് മോഹൻ രാജിവെച്ചു. വാട്സ്ആപ്പിന്റെ പ്രധാന എതിരാളികളിൽ ഒരാളായ സ്നാപ്ചാറ്റിലേക്കായിരിക്കും അദ്ദേഹം പോവുക. അജിത് മോഹന് പകരക്കാരനായി മെറ്റാ ഇന്ത്യ ഡയറക്ടറും പാര്‍ട്ണര്‍ഷിപ്പ് തലവനുമായ മനിഷ് ചോപ്ര ചുമതലയേൽക്കുമെന്നും മെറ്റയുടെ വക്താവ് വാർത്ത ഏജൻസിയോട് പറഞ്ഞു.
ഒരു ഇന്റേണൽ പോർട്ടലിൽ അജിത് മോഹൻ തന്റെ രാജി വെളിപ്പെടുത്തിയതായും പിന്നാലെ ഇന്ന് നിശ്ചയിച്ചിരുന്ന ഒരു മീറ്റിംഗ് റദ്ദാക്കിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ, മണികൺട്രോളിനോട് വെളിപ്പെടുത്തി. 'പെട്ടെന്നുള്ള രാജി ആയിരുന്നു, ജീവനക്കാർ ഞെട്ടിയ അവസ്ഥയിലാണ്, -അവർ പറഞ്ഞു.
നാല് വർഷങ്ങൾക്ക് മുമ്പായിരുന്നു അദ്ദേഹം മെറ്റയുടെ ഇന്ത്യാ മേധാവിയായി സ്ഥാനമേറ്റത്. ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും പ്രധാന പങ്കാണ് അജിത് വഹിച്ചിട്ടുള്ളതെന്ന് മെറ്റ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് നിക്കോള മെന്‍ഡല്‍സോണ്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഇന്ത്യയുടെ ഇന്റർനെറ്റ് ഇക്കോസിസ്റ്റത്തിൽ മെറ്റ നിക്ഷേപങ്ങളുടെ ഒരു പരമ്പര നടത്തിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ യൂണിറ്റായ ജിയോ പ്ലാറ്റ്‌ഫോമിൽ 5.7 ബില്യൺ ഡോളർ നിക്ഷേപമാണ് നടത്തിയത്. കൂടാതെ മീഷോ പോലുള്ള സ്റ്റാർട്ടപ്പുകളിലേക്കും നിക്ഷേപം നടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.