വെർച്വൽ ലോകത്തെ തൊട്ടറിയാം; മെറ്റാവേഴ്സിലേക്ക് സുക്കർബർഗ് കൊണ്ടുവരുന്ന ഞെട്ടിക്കുന്ന ടെക്നോളജിയിതാണ്....
text_fieldsമെറ്റാവേഴ്സ് എന്ന പേരിൽ ഒരു വെർച്വൽ ലോകം പടുത്തുയർത്താനുള്ള ഒരുക്കത്തിലാണിപ്പോൾ മെറ്റ തലവൻ മാർക്ക് സുക്കർബർഗ്. സമൂഹമാധ്യമം എന്ന തലത്തിൽ നിന്ന് വെർച്വൽ റിയാലിറ്റി പോലുള്ള പുത്തൻ സങ്കേതങ്ങളിലേക്ക് മാറുന്നതിന്‍റെ ഭാഗമായിട്ട് കൂടിയായിരുന്നു സുക്കർബർഗ് കമ്പനിയുടെ പേര് മെറ്റാ എന്നാക്കിയത്. സമൂഹ മാധ്യമങ്ങളുടെ ഭാവി ഇനി മെറ്റാവേഴ്സിലായിരിക്കുമെന്നുമാണ് സുക്കർബർഗ് പറയുന്നത്.
വെർച്വൽ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഇന്‍റർനെറ്റ് എന്ന് വേണമെങ്കിൽ മെറ്റാവേഴ്സിനെ കുറിച്ച് പറയാം. 1992ല്‍ നീല് സ്റ്റീഫൻസണ് തെൻറ സ്നോ ക്രാഷ് (Snow Crash) എന്ന ശാസ്ത്രനോവലിൽ മെറ്റാവേഴ്സിനെ അങ്ങനെയാണ് ആദ്യമായി ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നതും. 'യഥാർഥ ലോകത്തിന്‍റെ ത്രിമാന പതിപ്പായ വെർച്വൽ ലോകത്ത് ഓരോ അവതാറുകളായി മാറി മനുഷ്യർക്ക് പരസ്പരം സംസാരിക്കാനും ഇടപഴകാനും സാധിക്കും', എന്നതാണ് സ്നോ ക്രാഷിലെ മെറ്റാവേഴ്സിന്റെ പ്രത്യേകത. എന്നാൽ, സുക്കർബർഗ് അത് മറ്റാരേക്കാളും മുേമ്പ യാഥാർഥ്യമാക്കാനുള്ള തത്രപ്പാടിലാണ്.
വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകൾ ധരിച്ചുള്ള സുക്കർബർഗിന്‍റെ ചിത്രങ്ങളും വിഡിയോകളും അദ്ദേഹം തന്നെ പല തവണയായി ഫേസ്ബുക്കിലും ഇൻസ്റ്റയിലും പങ്കുവെച്ചിട്ടുണ്ട്. വെർച്വൽ റിയാലിറ്റിയുടെ ലോകത്ത് പ്രവേശിക്കാനായി ഉപയോഗിക്കുന്നതാണ് വി.ആർ ഹെഡ്സെറ്റുകൾ.
എന്നാൽ, ഇപ്പോൾ മെറ്റാ തലവേന്റതായി പുതിയൊരു വിഡിയോ പുറത്തുവന്നിരിക്കുകയാണ്. വെർച്വൽ റിയാലിറ്റിയിൽ നമ്മുടെ കൺമുമ്പിലെത്തുന്ന ഒബ്ജറ്റുകൾ തൊട്ടറിയാൻ അനുവദിക്കുന്ന കൈയ്യുറ ധരിച്ചുകൊണ്ടുള്ള സുക്കർബർഗിനെയാണ് വിഡിയോയിൽ കാണാൻ സാധിക്കുക. മെറ്റാവേഴ്സിലേക്ക് കൊണ്ടുവരുന്ന പുതിയ ടെക്നോളജി ഇപ്പോൾ തന്നെ ടെക് ലോകത്ത് ചർച്ചയായി മാറിയിട്ടുണ്ട്.
വെർച്വൽ ഹെഡ്സെറ്റുകൾക്കൊപ്പം 'ഹാപ്റ്റിക് ഗ്ലൗസ്' ആണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. അതുപയോഗിച്ച് അദ്ദേഹം വെർച്വലി ചെസ്സും ജെങ്കയും കളിക്കുന്നതും മുഷ്ടി ചുരുട്ടുന്നതും ഹസ്തദാനം ചെയ്യുന്നതുമൊക്കെ കാണാം. ചെയ്യുന്നത് വെർച്വലി ആണെങ്കിലും അത് അനുഭവിച്ചറിയാൻ കഴിയുമെന്നതാണ് ഹാപ്റ്റിക് ഗ്ലൗസിന്‍റെ പ്രത്യേകത.
'മെറ്റാവേഴ്സിൽ സാധനങ്ങളെ സ്പർഷിക്കുേമ്പാൾ അത് അനുഭവിച്ചറിയാൻ അനുവദിക്കുന്ന 'ഹാപ്റ്റിക് ഗ്ലൗസ്' വികസിപ്പിക്കുന്നതിനായി മെറ്റയുടെ റിയാലിറ്റി ലാബ്സ് ടീം പ്രവർത്തിച്ചുവരികയാണ്. വെർച്വൽ ഒബ്‌ജക്റ്റുകളിൽ സ്പർശിക്കുമ്പോൾ നിങ്ങൾക്കത് അനുഭവിച്ചറിയാൻ കഴിയുന്ന ഒരു ദിവസം വരും'. -സുക്കർബർഗ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി.
വെർച്വൽ റിയാലിറ്റി ലോകത്തേക്ക് പ്രവേശിക്കുന്ന വ്യക്തിയുടെ കൈകൾ കൈയ്യുറകൾ കൃത്യമായി ട്രാക്ക് ചെയ്യും. അതിലൂടെ ത്രിമാന ലോകത്തുള്ള ഏന്തെങ്കിലും ഒരു ഒബ്‌ജക്‌റ്റിൽ നിങ്ങളുടെ കൈ തട്ടുേമ്പാൾ അത് സ്പർശിച്ചറിയാൻ മെറ്റയുടെ ഗ്ലൗസ് സഹായിക്കും. യഥാർഥ ലോകത്ത് ചെസ്സ് സ്പർശിച്ച് കളിക്കുന്നത് പോലെ, വെർച്വൽ ലോകത്തും സുഹൃത്തുക്കളെ നേരിൽ കണ്ട് അവരുമായി സൊറ പറഞ്ഞ്ചെസ്സ് കളിക്കാൻ വരെ കഴിയുന്ന കാലം വരുമെന്നാണ്, മെറ്റാ പറയുന്നത്. ഏഴ് വർഷമായി കമ്പനി അത് സാധ്യമാക്കുന്നതിന് വേണ്ടിയുള്ള ഗ്ലൗസ് വികസിപ്പിക്കുന്നതിനായുള്ള ഗവേഷണത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.